നാടകയാത്രയുമായി ഗുരുവായൂര്‍ നഗരസഭ
വായനാ പക്ഷാചരണത്തിന്റെയും അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെയും ഭാഗമായി ഗുരുവായൂര്‍ നഗരസഭ ഒരുക്കുന്ന നാടകയാത്ര പ്രയാണമാരംഭിച്ചു. ജൂണ്‍ 28,29 തീയ്യതികളിലായി നഗരസഭാ പരിധിയിലുളള വിദ്യാലയങ്ങളിലാണ് വായനയുടെയും മയക്കു മരുന്ന് വിരുദ്ധ ദിനാചരണത്തിന്റെയും സന്ദേശങ്ങളുയുര്‍ത്തി നാടകങ്ങള്‍ അരങ്ങേറുക. ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ ആദ്യാവതരണം നടന്നു. ബ്രഹ്‌മകുളം സെന്റ് തെരാസസ് കോണ്‍വെന്റ് സ്‌ക്കൂള്‍, വി ആര്‍ എ എം എച്ച് എസ് എസ് എന്നിവടങ്ങളില്‍ നാടകയാത്ര പര്യടനം നടത്തും. 29 ന് തൊഴിയുര്‍ സി എം യു പി സ്‌ക്കൂള്‍, ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ എന്നിവടങ്ങളിലെ അവതരണങ്ങള്‍ക്ക് ശേഷം ഗുരുവായൂര്‍ ജി യു പി സ്‌ക്കൂളില്‍ സമാപിക്കും.
ലത്തീഫ് മമ്മിയൂര്‍ രചനയും ബാബു അരിയന്നൂര്‍ സംവിധാനവും നിര്‍വ്വഹിച്ച അ.. ആ... ഇ.. ഈ എന്ന നാടകമാണ് വായനാപക്ഷാചരണത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. കാവീട് അനുപമ നാടകസംഘത്തിലെ നാടകപ്രവര്‍ത്തകരായ ശശി ആഴ്ച്ചത്ത്, ബാബൂസ് അനുപമ, ഭരതന്‍ അനുപമ, പ്രസാദ്, ചിത്ര സുരേഷ് ബാബു വിദ്യാര്‍ത്ഥികളായ ഒ ആര്‍ യാദവ്, നിദേവിക ദിനേഷ്, അവന്തിക വിജേഷ്, ടി യു കൃഷ്ണവേണി, സി സി അനന്യ കെ ബി, നിവേദിത ദിനേഷ് എന്നിവരാണ് അഭിനേതാക്കള്‍. അന്താരാഷ്ട്ര മയക്ക്മരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സന്ദേശവുമായി തുളസീദാസ് കോട്ടപ്പടി പുനര്‍ജ്ജനി എന്ന ഏകപാത്ര നാടകവും അവതരിപ്പിക്കുന്നുണ്ട്.
ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ ആദ്യാവതരണത്തിനെത്തിയ നാടകവണ്ടിക്ക് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ സായിനാഥന്‍, കൗണ്‍സിലര്‍മാരായ എ സുബ്രമണ്യന്‍, ജ്യോതി രവീന്ദ്രനാഥ്, പ്രധാന അധ്യാപിക പി പി ലിജു, വി ജെ ഡിക്‌സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments