കല്ലും മണ്ണും കഴിച്ച് നരണിപ്പുഴയുടെയും കായലിന്റെയും ആരോഗ്യം നശിക്കുന്നു.
ദീർഘവീക്ഷണമില്ലാത്ത നിരവധി പദ്ധതികളും അത്തരം ആവശ്യങ്ങൾക്കായി എത്തുന്ന അസംസ്കൃത വസ്തുക്കളും പിന്നീട് നരണിപ്പുഴയിലും കായലിലും കിടന്ന് ആഴം കുറക്കാനും ഒഴുക്കിന്റെ ഗതി നഷ്ടപ്പെടുത്തുന്നതും പതിവാകുന്നു. അവസാനമായി ഇവിടെ നിർമ്മിച്ച ഒരു ബണ്ടുo വെള്ളത്തിലായി. വെളിയംകോട് ഒൻപതാം വാർഡിലായി നരണിപ്പുഴ കായലിൽ ബണ്ട് നിർമ്മാണത്തിനായി എത്തിച്ച നിരവധി ലോഡ് മണ്ണും കരിങ്കല്ലുകളും മഴയെ തുടർന്ന് കായലിൽ അടിഞ്ഞു. ഇത്തരം നിരവധി ദീർഘവീക്ഷണമില്ലാത്ത പദ്ധതികൾ മൂലം നിരവധി ലോഡ് മണ്ണാണ് നരണിപ്പുഴയിൽ അലിഞ്ഞു ചേർന്നത്. ഒരു ചെറിയ മഴ പോലും പുഴയിൽ രൂക്ഷമായ വെള്ളക്കെട്ടായി ഉയരാൻ പ്രധാന കാരണം ഇത്തരം പദ്ധതികളും അനുബന്ധ പ്രവർത്തനങ്ങളുമാണ്. നിരവധി ലോഡ് മണ്ണും കരിങ്കല്ലും മറ്റ് അസംസ്കൃത വസ്തുക്കളും ഈ മഴയിലും ഇനി നരണിപ്പുഴയിൽ അലിഞ്ഞു ചേരും. കാട്ടിലെ തടി തേവരുടെ എന്ന മനോഭാവം അധികാരികൾ ഇനിയും വെടിഞ്ഞില്ലെങ്കിൽ നഷ്ടപ്പെടുന്നത് ഒരു പ്രദേശത്തിന്റെ ജല സ്രോതസ്സിന്റെ ആയുസ്സാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments