ചങ്ങരംകുളം ടൗണിൽ മേൽപ്പാലം പണിയുക - സി.പി.ഐ.
ചങ്ങരംകുളം ഹൈവേയിൽ വാഹനങ്ങളുടെ തിരക്ക് ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട യാത്രക്കാർക്ക് റോഡ് മുറിഞ്ഞ് കടക്കണമെങ്കിൽ ഒരു പാടം സമയം കാത്ത് നിന്ന് ബസ്റ്റോപ്പിലേക്ക് എത്തുമ്പോഴേക്കും ബസ്സ് പോയിക്കഴിഞ്ഞു കാണും , മാത്രമല്ല റോഡ് മുറിഞ്ഞ് കടക്കുമ്പോൾ അപകടം നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ് ആയതു കൊണ്ട് ചങ്ങരംകുളം ഹൈവേയിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആലംങ്കോട് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
ചങ്ങരംകുളത്ത് സ: വി.കെ. സുബ്രഹ്മണ്യൻ നഗറിൽ വെച്ച് നടന്ന സമ്മേളനം. സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ ഉദ്ഘാടനം ചെയ്തു.
വി.പി.സുബ്രഹ്മണ്യൻ, കെ.ബേബി, കെ.ഭാസ്ക്കരൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
സെക്രട്ടറി കെ.സുബീഷ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറിയേറ്റ് മെമ്പർ
സ: ടി. അബ്ദു അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. ഒമ്പതംഗ ലോക്കൽ ക്കമ്മറ്റിയേയും തെരഞ്ഞെടുത്തു. എൽ.സി.
സെക്രട്ടറിയായി കെ.സുബീഷിനെയും , അസി: സെക്രട്ടറിയായി വി.പി.സുബ്രഹ്മണ്യനെയും തെരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments