105 നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു.
വെളിയൻകോട് പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട 105 നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ വിവിധ കലാ പരിപാടികളോടെ വിപുലമായി നടത്തപ്പെട്ട പ്രവേശനോത്സവ ചടങ്ങിൽ സി. ഡി. പി. ഒ ആശാ റാണി മുഖ്യ പ്രഭാഷണം നടത്തി . ഐ. സി. ഡി. എസ് . സൂപ്പർവൈസർ അംബിക , A L M S C , അംഗങ്ങളായ പി. രാജാറാം , എം വി. മോഹനൻ , ജയപ്രകാശ് , മുഹമ്മദ് കല്ലാട്ടേൽ , വിജയൻ , മജീഷ് ജി നാഥ് തുടങ്ങിയവർ സംസാരിച്ചു.
കലാപരിപാടികളിലെ
വിജയികൾക്കും , പങ്കെടുത്തവർക്കുമുള്ള ട്രോഫികളും , പ്രിസ്കൂൾ കിറ്റും , യൂത്ത്
പെരുമുടിശ്ശേരി , റെഡ്സ് എന്നീ സംഘടനകൾ വിതരണം ചെയ്തു . അങ്കൺവാടി വർക്കർ
എം. കെ. സിന്ധു സ്വാഗതവും ,
ഹെൽപ്പർ കെ. രത്നം നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments