ചങ്ങരംകുളത്ത് നിന്നും ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ച് വാടക കൊടുക്കാതെ മുങ്ങിയതായി പരാതി
ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ച് പുത്തനത്താണി വരെ പോയശേഷം വാടക കൊടുക്കാതെ യുവാവ് ഓടിരക്ഷപ്പെട്ടതായി പരാതി. സി.സി.ടി.വി. ദൃശ്യം സഹിതം ഓട്ടോ ഡ്രൈവർ പോലീസിൽ പരാതി നൽകി. വ്യാഴാഴ്ച 11.30-ന് മൂക്കുതല സ്വദേശിയായ അഭിലാഷിന്റെ ഓട്ടോയിൽ കയറിയ യുവാവ് തൊട്ടടുത്ത ബാറിൽ ഇറങ്ങി. ഓട്ടോ ഡ്രൈവറുടെ മൊബൈൽ നമ്പർ വാങ്ങിയ ഇദ്ദേഹം അൽപ്പസമയത്തിനുശേഷം ഓട്ടമുണ്ടെന്ന് പറഞ്ഞ് വീണ്ടും വിളിച്ചാണ് പുത്തനത്താണിയിൽ പോയത്. പോകുംവഴി കുറ്റിപ്പുറത്തെ ബാറിലും കയറി. പുത്തനത്താണിയിലെത്തി വണ്ടി നിർത്തിയതോടെ വാടക കൊടുക്കാതെ ഓടിരക്ഷപ്പെട്ട ഇയാളുടെ സി.സി.ടി.വി. ദൃശ്യം സഹിതം ലഭിച്ച പരാതി പ്രകാരം പോലീസ് അന്വേഷണമാരംഭിച്ചു..
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments