Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രവേശനോത്സവ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു


വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രവേശനോത്സവ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു 

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ 32 അങ്കണവാടികളുടെ പ്രവേശനോത്സവത്തോട
നുബന്ധിച്ച് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു 

എരമംഗലം നാക്കോലയിൽ നിന്നും വാദ്യമേളങ്ങളോടെ നടത്തപ്പെട്ട ഘോഷയാത്ര എരമംഗലം അങ്ങാടിയിൽ സമാപിച്ചു . തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമാപന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . 

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , ബ്ലോക്ക് മെമ്പർ പി. അജയൻ , പഞ്ചായത്ത് സെക്രട്ടറി കെ. കെ. 
രാജൻ , സി. ഡി. പി. ഒ 
ആശാറാണി ഐ. സി. ഡി .എസ് സൂപ്പർവൈസർ അംബിക തുടങ്ങിയവർ സംസാരിച്ചു. 

വിളംബര ഘോഷയാത്രക്ക് 
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റമീന ഇസ്മയിൽ, ഷരീഫ മുഹമ്മദ് , സബിത പുന്നക്കൽ ,സുമിത രതീഷ് ഷീജ സുരേഷ്, അങ്കണവാടി പ്രവർത്തകരായ സി. ബീന 
പി. സരസ്വതി, എം. കെ സിന്ധു , ഇ. വിലാസിനി തുടങ്ങിയവർ നേത്യത്വം നല്കി .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments