Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ശ്രദ്ധേയമായി പ്രതീക്ഷാഭവന്റെ എബിലിറ്റി ഷോപ്പ്


ശ്രദ്ധേയമായി പ്രതീക്ഷാഭവന്റെ എബിലിറ്റി ഷോപ്പ്


സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു മലപ്പുറം - തിരൂരിൽ നടക്കുന്ന പ്രദർശന-വിപണന-ഭക്ഷ്യ മേളയിൽ സാമൂഹ്യനീതിവകുപ്പിന്റെ പരിധിയിലുള്ള തവനൂർ പ്രതീക്ഷാഭവന്റെ എബിലിറ്റി ഷോപ്പ് ശ്രദ്ദേയമാകുന്നു.നിർധനരരും,നിരാലംബരും,നിരാശ്രയരുമായ ബുദ്ധിപരമായ പരിമിതികൾ നേരിടുന്ന ആളുകളെ താമസിപ്പിച്ചു അവർക്കു സന്തോഷവും,ശുചിത്വവും,സുരക്ഷിതത്വവും,വികസനത്തിനുള്ള പ്രവർത്തനങ്ങളും,പ്രധാനം ചെയ്തു താമസക്കാരായിട്ടുള്ളവരെ കഴിവതും സമൂഹത്തിന്റെ മുഖ്യധാരായിലേക്കി എത്തിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾക്ക് ഫലപ്രദമായി പ്രാവർത്തികമാക്കുന്ന സാമൂഹിക പ്രതിബന്ധതയുള്ള സർക്കാർ സ്ഥാപനമാണ് പ്രതീക്ഷാഭവൻ.

താമസക്കാരിൽ പരമാവധിആളുകളെ സ്വന്തം നിലയിൽ പ്രവർത്തിക്കുവാനുള്ള ശാരീരിക-സാമൂഹിക-മാനസികാരോഗ്യവും ശേഷിയും ആത്മവിശ്വാസവും ഉണ്ടാക്കുവാനായി ഹിന്ദുസ്ഥാൻ ലാറ്റാക്സ് ഫാമിലി പ്ലാനിങ് പ്രമോഷൻ ട്രസ്റ്റിന്റെ പദ്ധതിപ്രവർത്തനം കൂടി ഉൾപ്പെടുത്തി നടത്തുന്ന ഫലപ്രദമായ ഇടപെടലുകളുടെ ഭാഗമായും കൂടിയാണ് പ്രദർശനനഗരിയിൽ പ്രതീക്ഷാഭവനിലെ സ്റ്റാൾ ക്രമീകരിച്ചിട്ടുള്ളതെന്നു സൂപ്രണ്ട് ബി. മോഹനൻ പറഞ്ഞു.

താമസക്കാർക്ക് നൽകുന്ന വിവിധ തൊഴിൽ പരിശീലനങ്ങളിൽ വൃത്തിയാക്കലുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ഹാൻഡ്‌വാഷ്,ഫ്ലോർ ക്ലീനർ, ടോയ്ലറ്റ് ക്ലീനർ,സോപ്പ് പൊടി തുടങ്ങിയവയും സ്ഥാപനത്തിൽ നിർമിച്ചു പ്രദർശന-വിപണന മേളയിൽ എത്തിച്ചിരിക്കുന്നു.

മേളയിൽ ശ്രദ്ധേയമായിമാറിയ എബിലിറ്റി കോഫി ഷോപ്പിൽ പ്രതീക്ഷാഭവന്റെ പ്രത്യേക കൂട്ടുകൾ ഉപയോഗിച്ച് തികച്ചും ജൈവവും പ്രകൃതി ദത്തവും ആയ ഫലങ്ങൾ ഉപയോഗിച്ച് വിത്യസ്തരുചികളിൽ തത്സമയം തയ്യാറാക്കി നൽകുന്ന പ്രത്യേകതരം അച്ചാറുകളായ മാങ്ങാമോളിഞ്ചി,പാതിരാ പൈനാപ്പിൾ,പപ്പായ പുളിഞ്ചി,കക്കരി കാന്താരി,ക്യരറ്റ് ഇടിച്ചുകുത്തിയമാങ്ങാകുലയും പ്രത്യേകതരം കോഫീ ഇനങ്ങളായ മുന്തിരി കട്ടൻ,പൈനാപ്പിൾ കട്ടൻ,മസാല കട്ടൻ,കൂടാതെ ദുനിയാവിലെ മുട്ടയും മെയ് 16 വരെ പ്രദർശനനഗരിയിലെ മേളയിൽ പ്രതീക്ഷാഭവന്റെ സ്റ്റാളിൽ ലഭ്യമാകുമെന്ന് സ്പെഷ്യൽ എഡ്യൂക്കേറ്ററും HLFPPT കോർഡിനേറ്ററുമായ കെ. നിഷാദ് പറഞ്ഞു.

സമൂഹത്തിൽ പരിഗണന അർഹിക്കുന്നതും,പ്രയാസം അനുഭവിക്കുന്നതുമായ വിവിധ ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും മുഖ്യധാരാ പ്രവേശനത്തിനുമായി സാമൂഹ്യനീതിവകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിലേക്ക്‌ എത്തിക്കുന്നതിന് സഹായകമായിട്ടാണ് വകുപ്പിന്റെ സ്റ്റാളുകൾ മേളയിൽ പ്രവർത്തിക്കുന്നത്. 

സാമൂഹ്യനീതി വകുപ്പ് മുഖാന്തരം നടപ്പാക്കുന്ന സേവനങ്ങളും,ധനസഹായ പദ്ധതികളും വിവരിക്കുന്ന "കൈ പുസ്തകം"കായിക-ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി V. അബ്ദുറഹിമാൻ ജില്ലാ കളക്ടർ V.R. പ്രേം കുമാറിന് നൽകി പ്രകാശനം ചെയ്തു. പ്രദർശന നഗരിയിലെ സ്റ്റാളിൽ കൈ പുസ്തകം പൊതുജങ്ങൾക്ക് ലഭ്യമാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ V. V. സതീദേവി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments