കടൽക്ഷോഭം തുടർന്നാൽ വെളിയങ്കോട്ടെയും പാലപ്പെട്ടിയിലെയും മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും.
കടൽക്ഷോഭം ശക്തമായാൽ വെളിയങ്കോട്ടെയും പാലപ്പെട്ടിയിലെയും തിരങ്ങളിൽനിന്ന് മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. മഴയും കാറ്റും കുറഞ്ഞെങ്കിലും തീരത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന കടൽക്ഷോഭമാണ് തീരദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്.വേലിയേറ്റ സമയത്ത് തീരത്തേക്ക് കടൽ കയറുന്നതുമൂലം വീടുകൾ വെള്ളക്കെട്ട് ഭീഷണി നേരിടുന്നുണ്ട്. പുതുപൊന്നാനി അഴിമുഖത്തോടു ചേർന്നുള്ള വെളിയങ്കോട് മാട്ടുമ്മൽ, പത്തുമുറി, തണ്ണിത്തുറ പാലപ്പെട്ടി കാപ്പിരിക്കാട്, അജ്മേർ നഗർ, പാലപ്പെട്ടി ബീച്ച് എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണം ഉണ്ടാകാൻ സാധ്യത ഉള്ളതായി റവന്യു വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.
കടലാക്രമണം ശക്തമാകുകയും വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്താൽ വെളിയങ്കോട് പഞ്ചായത്തിൽ ഇരുനൂറും പെരുമ്പടപ്പ് പഞ്ചായത്തിൽ നൂറും കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. അടിയന്തര ഘട്ടങ്ങളിൽ താമസിക്കാൻ വെളിയങ്കോട്ടും പാലപ്പെട്ടിയും സ്കൂളുകൾ അധികൃതർ സജ്ജമാക്കിയിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments