എസ് എസ് എഫ് യൂണിറ്റ് സാഹിത്യോത്സവ് ജില്ലാഉദ്ഘാടനം നടന്നു
പൊന്നാനി: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ 29-ാം എഡിഷൻ സാഹിത്യോത്സവിന്റെ മുന്നോടിയായുള്ള യൂണിറ്റ് സാഹിത്യോസവുകൾക്ക് തുടക്കം കുറിച്ചു.
യുണിറ്റ് സാഹിത്യോത്സവിൻ്റെ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം കാഞ്ഞീരമൂക്ക് യൂണിറ്റിൽ നടന്നു. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാജനറൽ സെക്രട്ടറി അബ്ദുറഹീം കരുവാത്ത്കുന്ന് ഉദ്ഘാടനം ചെയ്തു എസ് എസ് എഫ് ജില്ലാ പ്രവർത്തക സമിതി അംഗം മൻസൂർ സഅദി സന്ദേശ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറിമാരായ കെ കെ സൈനുദ്ധീൻ,അബ്ദുൽ ഹക്കീം സഖാഫി,കെ സഈദ് അലി ഡിവിഷൻ ജനറൽ സെക്രട്ടറി മൻസൂർ സംബന്ധിച്ചു
യൂണിറ്റ് സാഹിത്യോത്സവിൽ ലോവർ പ്രൈമറി,അപ്പർ പ്രൈമറി,ഹൈസ് സ്ക്കൂൾ,ഹയർസെക്കണ്ടറി,ജൂനിയർ,സീനിയർ,ജനറൽ വിഭാഗങ്ങളിലായി വിവിധ പരിപാടികളാണ് നടക്കുന്നത്.
ഫാമിലി,ബ്ലോക്ക് സാഹിത്യോത്സവുകൾക്ക് ശേഷമാണ് യൂണിറ്റ് സാഹിത്യോത്സവുകൾ നടക്കുന്നത് യൂണിറ്റ് മത്സരങ്ങളിലെ വിജയികളാണ് സെക്ടർ സാഹിത്യോസവുകളിൽ മത്സരിക്കുക.
വരും ദിവസങ്ങളിൽ ജില്ലയിലെ 817 യൂണിറ്റുകളിൽ സാഹിത്യോത്സവ് നടക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments