ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ ശങ്കര ജയന്തി ആഘോഷിച്ചു.
ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ ശങ്കര ജയന്തി സമുചിതമായി ആഘോഷിച്ചു. രാവിലെ 6.30 ന് ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി മംഗലത്തേരി നാരായണൻ നമ്പൂതിരി ശങ്കരാചാര്യ സ്വാമികളുടെ പ്രതിമയിൽ മാല ചാർത്തി ചടങ്ങുകൾക്ക് ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ദേവസ്വം ചെയമാൻ ശ്രീ. വത്സലൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഏർക്കര സജി നമ്പൂതിരി, മംഗലത്തേരി നാരായണൻ നമ്പൂതിരി, പി. എൻ. കൃഷ്ണ മൂർത്തി, ഏർക്കര ശങ്കരൻ നമ്പൂതിരി, ഉണ്ണി മാധവ വാരിയർ തുടങ്ങിയവർ പ്രഭാഷണം നടത്തി. പി.കെ. രാജൻ സ്വാഗതവും പന്താവുർ ശങ്കര നാരായണൻ നമ്പൂതിരി നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments