Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വാദ്യകലയെ വാനോളം ഉയർത്തിയ ആലംകോടിന്റെ കലാകാരൻ സോപാനം സന്തോഷിനെ ജന്മനാട് ആദരിച്ചു



വാദ്യകലയെ വാനോളം ഉയർത്തിയ ആലംകോടിന്റെ കലാകാരൻ സോപാനം സന്തോഷിനെ ജന്മനാട് ആദരിച്ചു


വാദ്യകലയെ കേരളത്തിന് അകത്തും പുറത്തും വാനോളം ഉയർത്തിയ വാദ്യകലാകാരനും സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടറുമായ സന്തോഷ് ആലംകോടിന് ജന്മനാട് ഊഷ്മളമായ സ്വീകരണം ഒരുക്കി. അന്യം നിന്ന് പോയേക്കാവുന്ന വാദ്യ കലകൾക്ക് പുതുജീവൻ നൽകി പുതു തലമുറക്ക് പകുത്ത് നൽകിയ സന്തോഷിന് കീഴിൽ ഇന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ വാദ്യകലകൾ അഭ്യസിക്കുന്നുണ്ട്. 

ഇതിനോടകം കേരളത്തിന് അകത്തും പുറത്തും നിന്നായി നിരവധി അംഗീകാരങ്ങളും സന്തോഷിനെ തേടിയെത്തി.കേരളത്തിന്റെ പൗരാണിക വാദ്യകലയിൽ സന്തോഷ് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പൗരപ്രമുഖരുടെ സാനിധ്യത്തിൽ ജന്മനാട്ടിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചത് .

ഞായറാഴ്ച വൈകിയിട്ട് 6 മണിയോടെ മാന്തടത്ത് നിന്ന് ഘോഷയാത്രയോടെ സന്തോഷിനെ ആലംകോട് കലാഗ്രാമത്തിലേക്ക് സ്വീകരിച്ചു. തുടർന്ന് ആലംകോട് മാമാണിപ്പടിയിൽ നടന്ന പരിപാടി പൊന്നാനി എംഎൽഎ പിനന്ദകുമാർ ഉദ്ഘാടനം ചെയ്തു. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ സന്തോഷ് ആലംകോടിനെ പരിചയപ്പെടുത്തി സംസാരിച്ചു. പ്രണവം പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി വിജയൻ അധ്യക്ഷനായിരുന്നു. പഞ്ചവാദ്യ കുലപതി കരിയന്നൂർ നാരായണൻ നമ്പൂതിരി പൊന്നാട അണിയിച്ചു. സന്തോഷിന്റെ ഗുരുനാഥൻ കൂടിയായ മായന്നൂർ മണി ആശാൻ പുരസ്കാരം സമ്മാനിച്ചു.

ഡൽഹി അന്താരാഷ്ട്ര കഥകളി സെന്റർ പ്രിൻസിപ്പാൾ കൂടിയായ ഡോക്ടർ ചെറുതാഴം കുഞ്ഞിരാമമാരാർ, ബഹറൈൻ സ്വാപാനം വാദ്യകലാ സംഘത്തിന്റെ ഡയറക്ടർ കൂടിയായ സന്തോഷ് കൈലാസ്, ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി സഹീർ, ജില്ലാപഞ്ചായത്ത് അംഗം ആരിഫാ നാസർ,മ റ്റു ഗ്രാമപഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments