കാലവർഷക്കെടുതി - വെളിയങ്കോട് ഗ്രാമപഞ്ചായത്ത് യോഗം ചേർന്നു
കാലവർഷക്കെടുതിയുടെ ഭാഗമായി ഉണ്ടാവാൻ സാധ്യതയുള്ള ദുരന്തങ്ങളെ നേരിടാൻ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് അടിയന്തിര പഞ്ചായത്ത് തല ദുരന്ത നിവാരണ സമിതി യോഗം ചേർന്നു .
കടലാക്രമണം , വെള്ളപ്പൊക്കം , സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക നിരിക്ഷണ സംഘങ്ങളെ വിന്യസിപ്പിക്കുന്നതിനും , മുന്നൊരുക്ക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാനും മറ്റ് അടിയന്തിര ഇടപെടലുകൾ നടത്തുന്നതിന് വാർ റൂം ഗ്രാമ പഞ്ചായത്തിൽ ആരംഭിക്കുന്നതിനും , ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നതിനും യോഗം തീരുമാനിച്ചു .
സജ്ജമാക്കിയ മൂന്ന് ദുരിതാശ്വാസ കേമ്പുകളുടെ സൗകര്യങ്ങൾ യോഗം വിലയിരുത്തി . വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഓടകൾ , കാനകൾ എന്നിവ വ്യത്തിയാക്കുന്നതിനും , അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു .
മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിൻ്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ ചേർന്ന യോഗത്തിൻ്റെ തിരുമാനങ്ങൾ യോഗം വിലയിരുത്തി .
ഗ്രാമ പഞ്ചായത്ത് മീറ്റിംഗ് ഹാളിൾ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു . വില്ലേജ് ഓഫീസർ ജെ . അഭിലാഷ് , പൊന്നാനി , പെരുമ്പടപ്പ് പോലീസ് സബ് - ഇൻസ്പെക്ടർമാരായ സുബ്രമണ്യൻ , കെ. എൽ . പോൾസൺ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര, സെക്രട്ടറി. കെ. കെ. രാജൻ , ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എ. എം. ഫാഹിദ് , അസിസ്റ്റൻ്റ് ഓഫീസർ . പി. കെ. ഷാജു , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പാടത്തകായിൽ, റസ്ലത്ത് സെക്കീർ , അബു താഹിർ പി . വേണുഗോപാൽ , ഷരീഫ മുഹമ്മദ് , റമീന ഇസ്മയിൽ , കെ. വേലായുധൻ , ഷീജ സുരേഷ് , സുമിത രതീഷ് , ഹസീന ഹിദായത്ത് , സബിത പുന്നക്കൽ ,
എൽ . എസ് . ജി.ഡി . എഞ്ചിനീയർ .എ . ഷാജഹാൻ , ഹെൽത്ത് ഇൻസ്പെക്ടർ ജോയ് ജോൺ , ഐ.സി.ഡി.എസ് സൂപ്പർവൈസർ, അംബിക, ഫിഷറീസ് ഉദ്യോഗസ്ഥ ന്മാരായ , എം.കെ . അഹമ്മദുൽ കബീർ , കെ.എച്ച് .ഫാരിഹ, വി.ഇ.ഒ ജയേഷ് , തൊഴിലുറപ്പ് എഞ്ചിനീയർ പ്രഷീന ,
സി. ഡി. എസ് . ചെയർപേഴ്സൺ , പുഷ്പ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments