സിപിഐ നന്നംമുക്ക് ലോക്കൽ സമ്മേളനം നടന്നു
സിപിഐ നന്നംമുക്ക് ലോക്കൽ സമ്മേളനം പിടാവന്നൂർ ഡേവിസ് സ്കൂളിൽ വെച്ച് നടന്നു സ :AK മൊഹമ്മദ് കുട്ടി, സ : സുമേഷ് പി, സ : വിബീഷ് കല്ലൂർമ്മ എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി സ : PK കൃഷ്ണ ദാസ് മാസ്റ്റർ സമ്മേളനം ഉത്ഘാടനം ചെയ്തു, മുതിർന്ന സഖാവ് പ്രഭാകരൻ മാസ്റ്റർ പതാക ഉയർത്തി,സമ്മേളനത്തിൽ പൊന്നാനി മണ്ഡലം സെക്രട്ടറി സ : P രാജൻ, ജില്ലാ കമ്മിറ്റി അംഗം സ : P P ഹനീഫ, സ : K P ശ്രീധരൻ, സ : TC മൊഹമ്മദ്, സ : മുസ്തഫ ചേലക്കടവ് സ : TM റഫീക്ക്, സ : പ്രബിൻ NR, എന്നിവർ പങ്കെടുത്തു സംസാരിച്ചു.
തിരുത്തുമ്മൽ കോൾ പടവിൽ സമയബദ്ധിതമായും കാര്യാക്ഷമമായും പദ്ധതി തയ്യാറാക്കി നടപ്പാക്കാൻ അധികൃതർ തയ്യാറാവണമെന്നും നന്നംമുക്ക് പഞ്ചായത്തിലെ ഭരണ സ്തംഭനത്തിന് അറുതി വരുത്തി വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു, സ : സുമേഷ് P യെ ലോക്കൽ സെക്രട്ടറിയായും, സ : റഫീക്ക് TM നെ അസിസ്റ്റന്റ് സെക്രട്ടറിയായും,സമ്മേളനം തിരെഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments