Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പത്തിരം ദ്വീപിൽ ഇന്നും കുടിവെള്ളം ഇല്ല. വർഷങ്ങളായി തലയിൽ കുടവുമേന്തി കുടുംബിനികൾ


എരമംഗലം :
പത്തിരം ദ്വീപിൽ ഇന്നും കുടിവെള്ളം ഇല്ല. വർഷങ്ങളായി തലയിൽ കുടവുമേന്തി കുടുംബിനികൾ 

കാലത്തും വൈകീട്ടും സ്ത്രീകളും കുട്ടികളും തലയിൽ കുടവുമേന്തി കുടിവെള്ളവുമായി നടക്കാൻ ആരംഭിച്ചിട്ട് വർഷങ്ങൾ ഏറെയായി. വെളിയംകോട് പഞ്ചായത്തിലെ പത്തിരം ദ്വീപ് നിവാസികൾക്കാണ് വർഷങ്ങളായി കുടിവെള്ളം ഇല്ലാത്തത്. പല പദ്ധതികളും ഈ പ്രദേശത്തെ കുടിവെള്ളത്തിനായി ആവിഷ്‌കരിക്കപ്പെട്ടെങ്കിലും പ്രായോഗികമായി നടപ്പാക്കാൻ ഭരണസിരാകേന്ദ്രങ്ങൾക്ക് സാധിച്ചില്ല. ജനിച്ച നാൾ മുതൽ കുടിവെള്ളം അര കിലോമീറ്ററോളം തലയിൽ താണ്ടി കൊണ്ടുവന്ന് കൂടിച്ചവരാണ് ഈ തുരുത്തിലെ നിവാസികൾ പലരും. തൽസ്ഥിതി ഇന്നും തുടരുന്നെങ്കിലും കുടിവെള്ളമെത്തിക്കാനായുള്ള പദ്ധതികൾ പൂർത്തീകരിക്കാനുള്ള ജോലികൾ തുടരുന്നു എന്നതാണ് ഇവരുടെ ഏക ആശ്വാസം. നാല് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പത്തിരം ദ്വീപിൽ കുടിക്കാനായി ശുദ്ധജലമില്ല എന്നത് നിർഭാഗ്യകരമാണ്. ഇരുപത്തി അഞ്ചോളം കുടുംബങ്ങളിലായി നൂറിലധികം ആളുകളാണ് പത്തിരം തുരുത്തിൽ വസിച്ചു വരുന്നത്. ഇവരിൽ വൃദ്ധരും ശിശുക്കളും ഉൾപ്പെടുന്നു. പല പദ്ധതികളുടെയും ഭാഗമായി കുടിവെള്ള പൈപ്പുകളും കിണറും ടാങ്കുകളും സ്ഥാപിക്കപ്പെട്ടെങ്കിലും കുടിവെള്ളം ലഭിക്കണമെങ്കിൽ ഇവർക്ക് കുടം തലയിലേന്തി അര കിലോമീറ്ററിലധികം എല്ലാ ദിവസവും നടക്കണം എന്നതാണ് രണ്ടായിരത്തി ഇരുപത്തിരണ്ടിലേയും യാഥാർത്ഥ്യം.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments