Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മറിയംനൂറുൽ ഹക്കിനുള്ള ആദരം വടക്കേകാട് സാന്ത്വനത്തിൽ വെച്ച് കൈമാറി


മറിയംനൂറുൽ ഹക്കിനുള്ള ആദരം വടക്കേകാട് സാന്ത്വനത്തിൽ വെച്ച് കൈമാറി

രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ തൃശൂരിലെ മജ്ലിസ് പാർക്കിൽ സംഘടിപ്പിച്ച ഈദ് സ്നേഹ സൗഹൃദ കൂട്ടായ്മയിലെ കലാവിഭാഗത്തിൽ ഏറ്റവും നല്ല പെർഫോമറായി അഭയം ചാരിറ്റബിൾ ട്രസ്റ്റ് കണ്ടെത്തിയ കൊച്ചുബാലിക മറിയംനൂറുൽ ഹക്കിനുള്ള ആദരം വടക്കേകാട് സാന്ത്വനത്തിൽ വെച്ച് കൈമാറി,
വിദ്യാർത്ഥികളുടെ പഠന- കലാ-കായിക മികവുകളും സമ്പൂർണ സാന്ത്വന പ്രവർത്തനത്തിൽ ഉൾപ്പെടുത്തി പ്രോത്സാഹനവും സഹായവും നല്കുന്ന അഭയം പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിൽ ഏറെ സ്വീകാര്യമായതാണ്,
ജില്ലാ പഞ്ചായത്ത് മെമ്പറും അഭയം വളണ്ടിയറുമായ റഹീം വീട്ടിപറമ്പിൽ പറഞ്ഞു. മറിയം നൂറുൽ ഹക്കിന് മൊമന്റോ നൽകി ആദരിച്ച് പരിപാടിയുടെ ഉൽഘാടന കർമം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മജ്ലിസ് ചാരിറ്റബിൾ ട്രസ്റ്റി സലീം പിഎം അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ അഭയം ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ കെവി ബക്കർ ആമുഖ പ്രഭാഷണം നടത്തി, സിറാജ് കെ, അസ്മ അഹ്മദ്, സൈന ബക്കർ ,സഫ്ന നൂറുൽ ഹക്, കാസിം എംകെ, അഹ്മദ് ബിൻഹംസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി,
സോഫിയസലീം, അഷ്റഫ് ചോലയിൽ , സലാഹുദ്ധീൻ കുമ്പളത്തറയിൽ , എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അഭയം ട്രസ്റ്റ് ചെയർപേഴ്സൺ മൈമൂന സ്വാഗതവും,
അഷ്റഫ് ചോലയിൽ നന്ദിയും പറഞ്ഞു. 



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments