Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തെളിനീരൊഴുകും നവകേരളം പെരുമ്പടപ്പ് ബ്ലോക്ക് ജലനടത്തം സംഘടിപ്പിച്ചു.


തെളിനീരൊഴുകും നവകേരളം 
പെരുമ്പടപ്പ് ബ്ലോക്ക് ജലനടത്തം സംഘടിപ്പിച്ചു.

പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ടു ബ്ലോക്ക് പഞ്ചായത്ത് ജലനടത്തം സംഘടിപ്പിച്ചു . ജലാശയങ്ങളാൽ സമ്പന്നമായ ബ്ലോക്ക് പരിധിയിലെ ജല സമൃദ്ധി സംരക്ഷിച്ചു നിലനിർത്താനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് ജലനടത്തം സംഘടിപ്പിച്ചത് . മൈനർ മേജർ ഇറിഗേഷൻ വകുപ്പുകൾ , കൃഷി വകുപ്പ് , KLDC , റിബിൾഡ് കേരള ഇനിഷിയേറ്റീവ് ഏജൻസികൾ എന്നിവയുമായി ചേർന്നു ദീർഘ കാല പദ്ധതികൾ ആവിഷ്കരിക്കുമെന്നും . നരണിപ്പുഴ മലിനപ്പെടാതെ സംരക്ഷിച്ചു നിലനിർത്താൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു .
പരിപാടി നരണിപ്പുഴ പാലം മുതൽ നൂറടിത്തോടിന്റെ ഓരത്തു കൂടി മൂക്കുതല കൊളാഞ്ചേരിപാടം വരെ നടത്തി .
ബ്ലോക്ക് മെമ്പർ പി അജയൻ സ്വാഗതം പറഞ്ഞു , നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ സൈഫുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു . ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സൻ താജുന്നീസ ബ്ളോക് മെമ്പർമാരായ പി നൂറുദ്ധീൻ , ആശാലത , വെളിയങ്കോട് ജിപി സ്റ്റാൻഡിങ് കമ്മറ്റി ചെയര്മാന് സെയ്ത് പുഴക്കര , ബ്ലോക്ക് GEO ടി ജമാലുദ്ധീൻ , ഹരിതകേരളം റിസോർസ് പേഴ്‌സൺ KP രാജൻ , പുഴസംരക്ഷണ സമിതി പ്രസിഡന്റ് രാജൻ മുള്ളത് , സെക്രട്ടറി റഫീഖ് , അടക്കമുള്ളവർ നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments