എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി രണ്ടുപേർ പോലീസ് പിടിയിൽ
ജില്ലയിൽ ലഹരിവേട്ട തുടരുന്നതിനിടെ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി രണ്ടുപേർ പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ. വെളിയങ്കോട് തണ്ണിത്തുറ സ്വദേശികളായ വലിയപുരക്കൽ ഇഖ്ബാൽ (29), വളപ്പിലകായിൽ സാബിർ (28) എന്നിവരാണ് പിടിയിലായത്. പെരുമ്പടപ്പ് സബ് ഇൻസ്‌പെക്ടർ കെ.കെ. ശ്രീനിയുടെ നേതൃത്വത്തിൽ രാത്രികാലപട്രോളിങിനിടെയാണ് ഇരുവരെയും പിടികൂടിയത്. മൂന്ന് ഗ്രാമം എം.ഡി.എം.എ., രണ്ട് ഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് ഗ്രാം കഞ്ചാവും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പൊന്നാനി മുൻസിഫ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്‌തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments