കർമ്മ റോഡിൽ ഭാരതപ്പുഴ യോട് ചേർന്ന് സുരക്ഷാ ഭിത്തി നിർമ്മിക്കണം കോൺഗ്രസ്
പൊന്നാനി കർമ്മ റോഡിൽ ഭാരതപ്പുഴയോട് ചേർന്ന ഭാഗത്ത് സുരക്ഷാ ഭിത്തി ഇല്ലാത്തത് കാരണം അപകടങ്ങൾ തുടരുന്നു. വർഷങ്ങൾക്ക് മുൻപ് കർമ്മ റോഡിൽ നിന്നും കാർ പുഴയിലേക്ക് വീണതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് സുരക്ഷാ ഭിത്തി നിർമ്മിക്കുവാൻ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. സ്കൂൾ തുറക്കുന്ന തോടുകൂടി സ്കൂൾ ബസുകളുടെ യാത്രയും, വാഹനങ്ങളുടെ അമിത വേഗതയും സുരക്ഷാ ഭിത്തിയുടെ കുറവ് കാരണം അപകട സാധ്യത കൂടുതലാണെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments