Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കടൽത്തീരസംരക്ഷണത്തിനായി പുഴമുല്ല നട്ട് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്



കടൽത്തീര സംരക്ഷണത്തിനായി പുഴമുല്ല നട്ട് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്

ലോക ജൈവവൈവിധ്യ ദിനത്തിൽ കടൽത്തീരസംരക്ഷണത്തിനായി പുഴമുല്ല നട്ട് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

 പുതിയിരുത്തി കടൽ തീരത്ത് കടൽഭിത്തി തകർന്ന 500 മീറ്ററോളം വരുന്ന ഭാഗത്താണ് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനീഷമുസ്തഫ പുഴമുല്ല തൈ നട്ടുകൊണ്ട് തുടക്കം കുറിച്ചത്. ഗ്രാമ പഞ്ചായത്തും, ജൈവവൈവിധ്യമാനേജ്‍മെന്റ് കമ്മറ്റിയും, തൊഴിലുറപ്പ് വിഭാഗവും, നാട്ടുകാരും ചേർന്നുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

 പ്രദേശത്തെ നാട്ടുകാരും, തൊഴിലുറപ്പ് പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എം സുനിൽ (വൈസ് ചെയർമാൻ ജൈവവൈവിധ്യമാനേജ്‍മെന്റ് കമ്മറ്റി) സ്വാഗതം പറഞ്ഞു. പി നിസാർ (ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ) അധ്യക്ഷനായി, ശ്രീ ഹൈദ്രോസ്കുട്ടി (ജില്ലാകോകെഡിനേറ്റർ, ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മറ്റി മലപ്പുറം ) കുമാരി റംഷീന (ബ്ലോക്ക് വികസനകാര്യചെയ്യർപേഴ്സൻ ) സൗദഅബ്ദുള്ള (ഗ്രാമപഞ്ചായത്ത് വികസനസ്റ്റാൻഡിങകമ്മിറ്റി ചെയ്യർപേഴ്സൻ ) കെ ഉണ്ണികൃഷ്ണൻ, കെ സക്കറിയ (വാർഡ് അംഗങ്ങൾ) ജലാൽ (തൊഴിലുറപ്പ് ഓവർസിയർ ) എന്നിവർ ആശംസയും, വി ജയരാജൻ (സെക്രട്ടറി ഗ്രാമപഞ്ചായത്ത് ) നന്ദിയും പറഞ്ഞു. സ്വന്തം നഴ്സറിയിൽ ഉൽപ്പാദിപ്പിച്ച 2000 വരുന്ന ചെടികളാണ് നട്ടു പിടിപ്പിക്കുന്നത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments