Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

രാജ്യ പുരോഗതിക്ക് വിദ്യഭ്യാസ വിപ്ലവം അനിവാര്യം: ഖലീൽ തങ്ങൾ

രാജ്യ പുരോഗതിക്ക് വിദ്യഭ്യാസ വിപ്ലവം അനിവാര്യം: ഖലീൽ തങ്ങൾ

ധാർമികതയിലൂന്നിയ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ രാജ്യപുരോഗതി സാധ്യമാകൂ എന്നും സ്വകാര്യമേഖലയുടെ സന്നദ്ധത പ്രയോജനപ്പെടുത്തി പദ്ധതികൾ രൂപപ്പെടുത്താൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി അഭിപ്രായപ്പെട്ടു.
പന്താവൂർ ഇർശാദിൽ ഇസ്‌ലാമിക് സയൻസ് കോളജ് പത്താം വാർഷിക പ്രഥമ സനദ്‌ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറ ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ പ്രാർഥന നടത്തി. റഈസുൽ ഉലമാ ഇ. സുലൈമാൻ മുസ്‌ലിയാർ ബിരുദദാനം നിർവഹിച്ചു. സമസ്ത കേന്ദ്ര സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി. എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, സയ്യിദ് സീതിക്കോയ തങ്ങൾ, സയ്യിദ് എസ് ഐ കെ തങ്ങൾ, സയ്യിദ് ഫസൽ നഈമി, സയ്യിദ് അൻവർ സാദത് തങ്ങൾ, സയ്യിദ് തഖ്യ്യുദ്ദീൻ തങ്ങൾ, അയിലക്കാട് സിദ്ദീഖ് മൗലവി, വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി, ഹസൻ നെല്ലിശ്ശേരി, സി വി അബ്ദുൽജലീൽ അഹ്സനി പ്രസംഗിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments