Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കാണി ഫിലിം സൊസൈറ്റി വാർഷികം സമാപിച്ചു



കാണി ഫിലിം സൊസൈറ്റി വാർഷികം സമാപിച്ചു.

രണ്ടു ദിവസങ്ങളിലായി ചങ്ങരംകുളത്ത് നടന്ന കാണിഫിലിം സൊസൈറ്റി വാർഷികസമ്മേളനം സമാപിച്ചു. സമാപനസമ്മേളനവും സിനിമാസംവാദവും കവിയും ഗാനരചയിതാവുമായ റഫിക് അഹമ്മത് ഉദ്ഘാടനം ചെയ്തു. മണ്ണ് എന്ന സിനിമയുടെ അണിയറപ്രവർത്തകൻ കെ.കെ. ബാലൻ, കലാസംവിധാനത്തിനുള്ള അവാർഡ് നേടിയ അജയൻ ചാലിശ്ശേരി,ചിത്രകാരിയും ഗായികയുമായ ലത ചിയ്യാനൂർ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കെ.ആർ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി. മോഹനകൃഷ്ണൻ സ്വാഗതവും വാസുദേവൻ അടാട്ട് നന്ദിയും പറഞ്ഞു. തുടർന്ന് രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത മണ്ണ് പ്രദർശിപ്പിച്ചു. സിനിമാ സംവാദത്തിൽ റഫീക് അഹമ്മത്,ഹസനുൽ ബന്ന, പി.കെ. ജയരാജൻ, ഫൈസൽ ബാവ,പി.സി. പ്രേംദാസ്,സോമൻ ചെമ്പ്രേത്ത്, ഗസൽ മാറഞ്ചേരി, കെ. കെ ബാലൻ,സജീഷ് എന്നിവർ പങ്കെടുത്തു.
ലത ചിയ്യാനൂരിന്റെ ചിത്രശില്പ പ്രദർശനം ആദ്യ ദിവസം(ശനി) രാവിലെ പത്ത് മണിക്ക് ചിത്രകാരൻ മോഹൻ ആലങ്കോട് ഉദ്ഘാടനം ചെയ്തു. വൈകുന്നേരംലത ചിയ്യാനൂരും സംഘവും അവതരിപ്പിച്ച പുല്ലാങ്കുഴൽ ഗാനസന്ധ്യയും അരങ്ങേറി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments