Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശം അഡ്മിന്‍മാര്‍ക്ക് ഡിലീറ്റ് ചെയ്യാം; വാട്സ്‌ആപ്പ് ഫീച്ചര്‍ ഉടന്‍



ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശം അഡ്മിന്‍മാര്‍ക്ക് ഡിലീറ്റ് ചെയ്യാം; വാട്സ്‌ആപ്പ് ഫീച്ചര്‍ ഉടന്‍


അംഗങ്ങളുടെ സ​​ന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് സൗക​ര്യം നല്‍കുന്ന അപ്​ഡേറ്റ് കൂടുതല്‍ ശക്തമാക്കാനൊരുങ്ങി വാട്സ്‌ആപ്പ്.

ഇതുവഴി വ്യാജവാര്‍ത്തകള്‍ തടയുകയാണ് ലക്ഷ്യം.

ഗ്രൂപ്പിലെ അംഗങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ അഡ്മിന്‍മാര്‍ക്ക് മായ്ച്ചുകളയാന്‍ സാധിക്കുന്ന ബീറ്റ ഫീച്ച​ര്‍ ക​ഴിഞ്ഞ ഡിസംബറിലാണ് വാട്ട്സ്‌ആപ്പ് അവതരിപ്പിക്കുന്നത്. ​"ഡിലീറ്റ് ഫോര്‍ എവരിവണ്‍" എന്ന ഓപ്ഷന് സമാനമായതാണിത്. കൂടാതെ സ്ഥിരീകരണ സന്ദേശവും ഫീച്ചറിനെക്കുറിച്ചുള്ള വിശദീകരണവും ലഭ്യമാവും.

നിലവില്‍ ഈ ഫീച്ചറുകളൊന്നും സാധാരണ ഉപയോക്താക്കള്‍ക്ക് ലഭ്യമല്ല. ആന്‍ഡ്രോയ്ഡ് ​​ഫോണുകളില്‍ ബീറ്റ പതിപ്പില്‍ മാത്രമായാണ് ഇവ പുറത്തിറക്കിയിട്ടുള്ളത്.

വ്യാജവാര്‍ത്തകള്‍ അനിയന്ത്രിതമായി പ്രചരിക്കുന്നതി​​നെ തുടര്‍ന്ന് വാട്സ്‌ആപ്പ് കല്ലേറുകള്‍ ഏറ്റുവാങ്ങുന്നതി​നിടെയാണ് പുതിയ ഫീച്ച​റുകള്‍ അവതരിപ്പിക്കുന്നത്. സാധാരണ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ മായ്ച്ചുകളയാനുള്ള സമയപരിധി പന്ത്രണ്ട് മണിക്കൂറോ രണ്ട് ദിവസമോ ആയി വര്‍ധിപ്പിക്കുന്നതിനെകുറിച്ചും വാട്സ്‌ആപ്പ് ആലോചിക്കുന്നു​ണ്ടെന്നാണ് റിപ്പോര്‍ട്ട്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments