വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2022 - 23 വാർഷിക പദ്ധതി തയ്യാറാക്കുന്നതിൻ്റെ ഭാഗമായി എരമംഗലം മാ ട്ടേരി ഹാളിൽ ചേർന്ന മുൻഗണന വിഭാഗമായ ഭിന്നശേഷിക്കാരുടെ ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു
ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു .
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ , അവർക്ക് ലഭ്യമാവേണ്ട ആനുകൂല്യങ്ങൾ , UDID കാർഡ് , ലീഗൽ ഗാർഡിയൻഷിപ്പ് , എന്നിവയെ സംബന്ധിച്ച് വാർഷിക പദ്ധതിയിൽ പരിഗണിക്കേണ്ട നിർദ്ദേശങ്ങൾ ഗ്രാമ സഭയിൽ ചർച്ച ചെയ്തു .
ഭിന്നശേഷി മെഡിക്കൽ ക്യാമ്പും , ആവശ്യമായ ഉപകരണങ്ങളും , ഭിന്നശേഷി വിഭാഗത്തിനു ള്ള പ്രത്യേക മരുന്ന് വിതരണം , സ്കോളർഷിപ്പ് സ്വയം തൊഴിൽ പരിശീലന പരിപാടി എന്നിവ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും , ബഡ്സ് സ്കൂൾ , തെറാപ്പി സെൻറർ എന്നിവക്ക് ആവശ്യമായ സ്ഥലം. കണ്ടെത്തുന്നതിന് പ്രത്യേക ഊന്നൽ നൽകുമെന്നും , ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യോഗത്തെ അറിയിച്ചു .
സ്പെഷൽ എജുക്കേഷൻ
ടീച്ചർ പ്രജോഷ് മാസ്റ്റർ മുഖ്യ പ്രഭാഷണം ചെയ്തു.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , റംസി റമീസ് , പഞ്ചായത്ത് സെക്രട്ടറി കെ. കെ. രാജൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹുസ്സൈൻ പാടത്തകായിൽ ഷരീഫ മുഹമ്മദ് , ഐ. സി. ഡി. എസ് . സൂപ്പർവൈസർ അംബിക തുടങ്ങിയവർ സംസാരിച്ചു .
മെമ്പർമാരായ മുസ്തഫ മുക്രിയത്ത്. റസ്ലത്ത് സെക്കീർ , ഷീജ സുരേഷ് വേണുഗോപാൽ , ഹസീന ഹിദായത്ത് , വേലായുധൻ , സബിത പുന്നക്കൽ ,
അബു താഹിർ , റമീന ഇസ്മയിൽ , സുമിത രതീഷ് , പി. പ്രിയ, പരിവാർ , വീൽചെയർ സംഘടന നേതാക്കളായ
സമദ് വെളിയങ്കോട്
ബക്കർ വെളിയങ്കോട് തുടങ്ങിയവർ ചർച്ചകൾക്ക് നേത്യത്വം നല്കി .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments