ഗ്രാമോത്സവമായി മാറിയ മലർവാടി ബാലോത്സവം
മലർവാടി ബാലസംഘം മുക്കാല ഘടകത്തിന്റെ അഭിമുഖ്യത്തിൽ മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ നടന്ന മലർവാടി ബാലോത്സവം ഒരു നാടിന്റെ ഗ്രാമോത്സവമായി മാറി. കെ.ജി. മുതൽ 7ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വിവിധ കലാ - കായിക മത്സരങ്ങൾ നടത്തി. മലർവാടിയുടെ സന്ദേശം പ്രമുഖ ട്രൈനർ ജാബിർ സിദീഖ് പുത്തൻ പള്ളി നൽകി. തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് ബാലോത്സവം ഉദ്ഘാടനം നിർവ്വഹിച്ചു. മലർവാടി ഏരിയാ വനിതാ കോ-ഓർഡിനേറ്റർ ജുബൈരിയ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് കോർഡിനേറ്റർ എ.മുഹമ്മദ് മുബാറക്, ടി. ഇബ്രാഹിം കുട്ടി, അബ്ദു കുഞ്ഞിമോൻ എന്നിവർ പ്രസംഗിച്ചു. സീനത്ത് മാറഞ്ചേരി വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments