Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് സ്വരൂപത്തിന്റെ ശേഷിപ്പുകളിലൊന്നായ വലിയ കിണർ പുനരുദ്ധാരണം തുടങ്ങി


പെരുമ്പടപ്പ് സ്വരൂപത്തിന്റെ ശേഷിപ്പുകളിലൊന്നായ വലിയ കിണർ പുനരുദ്ധാരണം തുടങ്ങി

2 വർഷം മുൻപ് പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും നിർമാണത്തിനു അനുയോജ്യമായ കല്ല് ലഭിക്കാത്തതിനെ തുടർന്നാണ് വൈകിയത്. അടുത്തിടെ കോഴിക്കോട് ഫറോക്കിൽ പൊളിച്ച ഒരു തറവാട് വീടിന്റെ കല്ല് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പണി തുടങ്ങി.

50 സെന്റിമീറ്റർ നീളവും 50 സെന്റിമീറ്റർ വീതിയും 10 സെന്റിമീറ്റർ കനവും ഉള്ളതാണ് കിണറിൽ ഉപയോഗിച്ച കല്ല്. ഇത്രയും നീളവും വീതിയും ഉള്ള കല്ല് ലഭിക്കാത്തതിനാൽ 25 സെന്റീമീറ്റർ നീളവും വീതിയും ഉള്ള കല്ല് ചേർത്ത് സൂപ്പർ ഗ്രൗട്ടിൽ ഒട്ടിച്ചാണു കെട്ടുന്നത്.

സിമന്റ് ഉപയോഗിക്കാതെ പഴയ രീതിയിൽ അടുക്കിയാണ് നിർമാണം. തകർന്ന 18 വരിയാണ് പുതുക്കി പണിയുന്നത്. ഒരു വരിയിൽ 160 കല്ല് പ്രകാരം 2500-ൽ അധികം കല്ല് ആവശ്യമുണ്ട്. 2000 കല്ല് എത്തിച്ചിട്ടുണ്ട്.

ബാക്കി കിണറിലെ പഴയ കല്ല് ഉപയോഗപ്പെടുത്തുമെന്നു ഫീൽഡ് അസിസ്റ്റന്റ് കെ. ക ഷ്ണരാജ് പറഞ്ഞു. 8 ലക്ഷം രൂ പയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്.

കിണർ നിർമാണത്തിനു ശേഷം ഇതിനു ചുറ്റും സ്റ്റീൽ ഗാർഡും സ്ഥലം അളന്നു തിട്ടപ്പെടുത്തി ചുറ്റുമതിലും പണിയും

സ്വകാര്യ വ്യക്തിയുടെ കൈവശമായിരുന്ന കിണർ, മാലിന്യം തള്ളി നികത്താൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിലാണ് പുരാവസ്തു വകുപ്പിന്റെ ഇടപെടൽ ഉണ്ടായത്

2015-ൽ കിണർ നിൽക്കുന്ന 5 സെന്റ് സ്ഥലം സംരക്ഷിത ഭൂമിയാക്കി. 2018-ൽ മാലിന്യം നീക്കി കിണർ ഉപയോഗപ്രദമാക്കി. 8 മീറ്റർ താഴ്ചയും വ്യാസവും ഉള്ള കിണറിൽ 2 മീറ്റർ വെള്ളം ഉണ്ട്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments