ഒരുമയുടെ സന്ദേശം ഉയർത്തി സംയുക്ത ഈദ് ഗാഹ്.
മാറഞ്ചേരി: കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടാൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും ഒരുമയും ഐക്യവും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ എല്ലാവരും തയ്യാറാകണമെന്നും സബീൽ പൊന്നാനി ആവശ്യപ്പെട്ടു. ഒരുമ മാറഞ്ചേരി പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹിൽ ഖുത്തുബ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതിയ ഈദ് ഗാഹിൽസ്ത്രീകളടക്കം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
അടുത്ത പെരുന്നാളുകൾക്ക് ഈദ് ഗാഹിൽ കൂടുതൽ പേർ സംഘടിപ്പിക്കാനും ഒരു പഞ്ചായത്തിൽ ഒരു ഈദ് ഗാഹ് എന്ന ലക്ഷ്യം കൈവരിക്കാൻ പ്രവർത്തിക്കുമെന്നും ഒരുമ - ചെയർമാൻ ഇ.എം.മുഹമ്മദ് പറഞ്ഞു.
സംയുക്ത ഈദ് ഗാഹ് വൻ വിജയമാക്കിയ എല്ലാവർക്കും ചെയർമാൻ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments