Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വനിതാ ജിം ഉൽഘാടനം ചെയ്തു


വനിതാ ജിം ഉൽഘാടനം ചെയ്തു


വനിതാ ജിം ഉൽഘാടനം 
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 2021- 22 വർഷത്തെ വനിതാ സംരംഭക പദ്ധതിയിൽ ഉൾപ്പെടുത്തി മാറഞ്ചേരി ഗ്രാമപഞ്ചായത് കുടുംബശ്രീ CDS നു കീഴിലുള്ള വനിതാ ഗ്രൂപ്പിന്റെ മിസ് ആൻഡ് മിസ്സിസ് ഫിറ്റ്നസ് ക്ലബ് മാറഞ്ചേരി GHSS നു എതിർവശത്തുള്ള കോംപ്ലക്സിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു . 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന മുഹമ്മദലി , ബ്ലോക്ക് മെമ്പർ പി അജയൻ , ഗ്രാമപഞ്ചായത് മെമ്പർമാരായ ഷിജിൽ എ , മാധവൻ ടി , BDO KJ അമൽദാസ് , മുൻ IEO ശ്രീജിത്ത് , GEO ടി ജമാലുധീൻ ,CDS ചെയർപേഴ്സൻ ഫൗസിയ ,സംരംഭക സുബിത വിനോദ് കുമാർ അടക്കമുള്ളവർ പങ്കെടുത്തു . 


പെരുമ്പടപ്പ് ബ്ലോക്കിൽ ആദ്യമായാണ് വനിതകൾക്കു മാത്രമായി ഫിറ്റ്നസ് സെന്റർ തുടങ്ങുന്നത് . വർധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളും , വ്യായാമ കുറവും ഏറ്റവും ബാധിക്കുന്നത് സ്‌ത്രീകളെ യാണെന്നും , സ്ത്രീ ശാക്തീകരണത്തിന് മുഖ്യ ഘടകം സ്ത്രീകളുടെ ആരോഗ്യ സംരക്ഷണമാണെന്നും , സ്ത്രീകൾക്ക് സുരക്ഷിതമായി വന്നു പോകാവുന്ന ഇടമാണിതെന്നും എല്ലാ ഗ്രാമ പഞ്ചായത്തു പ്രദേശങ്ങളിലും ഇത്തരം വ്യായാമ കേന്ദ്രങ്ങൾ ഉയർന്നു വരണമെന്നും , തയ്യാറാവുന്ന വനിതാ ഗ്രൂപ്പുകൾക്ക് എല്ലാ പ്രോത്സാഹനങ്ങളും നൽകുമെന്നും ഉൽഘാടനം ചെയ്തു കൊണ്ട് പ്രസിഡന്റ് അറിയിച്ചു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments