ആലങ്കോട് ലീലാകൃഷ്ണന് തണലിൻ്റെ ആദരം നൽകി
സാഹിത്യ ജീവിതത്തിൻ്റെ അമ്പതാണ്ട് പിന്നിട്ട പ്രശസ്ത കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണനെ എരമംഗലം തണൽ വെൽഫെയർ സൊസൈറ്റി ആദരിച്ചു. എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന, തണൽ അയൽക്കൂട്ടായ്മകളിലെ ആയിരത്തോളം അംഗങ്ങളുടെ വാർഷിക സംഗമത്തിൽ വെച്ച് പ്രമുഖ പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിയുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് മൊമെൻ്റോ സമ്മാനിച്ചു. തണൽ പ്രസിഡണ്ട് എം.സി.നസീർ അധ്യക്ഷത വഹിച്ച സംഗമത്തിൽ വെളിയംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ശംസു, ജില്ലാ പഞ്ചായത്തംഗം എ.കെ.സുബൈർ, വെളിയംകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് ചെയർമാൻ മജീദ് പാടിയോടത്ത്, കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് അനന്തകൃഷ്ണൻ മാസ്റ്റർ, വെൽഫെയർ പാർട്ടി ജില്ല കമ്മറ്റിയംഗം ഇബ്രാഹീം കുട്ടി മംഗലം, ഇൻഫാക് എക്സിക്യൂട്ടീവ് അംഗം ലത്തീഫ് മാറഞ്ചേരി, എരമംഗലം ജുമാഅത്ത് മഹല്ല് കമ്മറ്റി പ്രസിഡണ്ട് ടി.എം.അബൂബക്കർ ഹാജി, സെക്രട്ടറി എം.ടി.ഷാഹുൽ ഹമീദ്, എം.എസ്.എഫ്.ദേശീയ സെക്രട്ടറി ശമീർ ഇടിയാട്ടേൽ,ജ.ഇ.ഏരിയ പ്രസിഡണ്ട് പി.എം.അബ്ദുൽ മജീദ്, വി.എ.ലത്തീഫ്, മുഹമ്മദ് മൂരിയത്ത് തുടങ്ങി ജനപ്രതിനിധികളും പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. തണൽ ജനറൽ സെക്രട്ടറി പി.അഹമ്മദുണ്ണി സ്വാഗതവും കെ.എ.ജമാൽ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments