ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി കണ്ടൽ നഴ്‌സറി ഉൽഘാടനം നിർവ്വഹിച്ചു
പെരുമ്പടപ്പ് ബ്ലോക്കിൽ ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ടു വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നു . ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി കണ്ടൽ നഴ്‌സറി ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു നിർവ്വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പുറങ്ങു ഡിവിഷൻ മെമ്പർ KC ശിഹാബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ പി നൂറുദ്ധീൻ , ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോഓർഡിനേറ്റർ ഹൈദ്രോസ് കുട്ടി എന്നിവർ ആശംസകൾ അറിയിച്ചു . MGNREGS മാറഞ്ചേരി പഞ്ചായത്ത് എഞ്ചിനീയർ ശ്രീജിത്ത് സ്വാഗതം ആശംസിച്ചു .
ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയും , ദേശീയ തൊഴിലുറപ്പു പദ്ധതിയും സംയുക്ത മായിട്ടാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് പടിഞ്ഞാറ്റുമുറിയിൽ പദ്ധതി തുടങ്ങിയത് .
പുഴയും കായലും കടൽ തീരവും അടക്കം ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ ബ്ലോക് പരിധിയിൽ അവ തനതു രൂപത്തിൽ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഉപ്പുവെള്ളം ഉള്ള പുഴയോരത്തു മുഴുവൻ കണ്ടൽ വനങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു .
തെളിനീരൊഴുകും നവകേരളം പദ്ധതിയുമായി ഏകോപിപ്പിച്ചുകൊണ്ട് പുഴയോരം സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കും . ബ്ലോക്ക് പഞ്ചായത്തും ജില്ലാ ജൈവ വൈവിധ്യ ബോർഡും ചേർന്ന് മാർച്ച് മാസത്തിൽ വിത്തുൽസവം സംഘടിപ്പിച്ചിരുന്നു . തുടർന്നും അത്തരം നൂതന പരിപാടികൾ നടത്തുമെന്നും കൃഷിക്കാരെ ജൈവ സമ്പത്തിന്റെ സംരക്ഷകരായി ഉയർത്തുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments