Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ കുട്ടാടൻ പടശേഖരത്തിൽ വിരിപ്പ് നെൽകൃഷിക്ക് തുടക്കമായി




പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ കുട്ടാടൻ പടശേഖരത്തിൽ വിരിപ്പ് നെൽകൃഷിക്ക് തുടക്കമായി.
 

പതിറ്റാണ്ടുകൾക്ക് മുന്നെ കർഷകർക്ക് ഉപജീവന മാർഗ്ഗമായിരുന്ന വിരിപ്പ് നെൽകൃഷി വർഷങ്ങളായി ഇവിടെ നിലവിലില്ല. ഒരു പരീക്ഷണ അടിസ്ഥാനത്തിൽ അയിരൂർ കുട്ടാടൻ പാടത്തു പാട്ടത്തിനെടുത്ത പാടത്ത് പെരുമ്പടപ്പ് ബ്ലോക്ക്‌ അഗ്രോ സർവീസ് സെന്ററിന്റെ ഭാരവാഹികളായ അയിരൂർ മുഹമ്മദാലി, ഹമീദ് ചിയാനൂർ, അൻവർ പുലാക്കൽ, കർഷകനായ ദീപു, മാതൃഭൂമി ലേഖകൻ ഫാറൂഖ് വെളിയങ്കോട് തുടങ്ങിയവർ നടത്തുന്ന കൃഷിയുടെ വിത്തിടൽ ചടങ്ങ് ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ.കെ. സുബൈർ നിർവ്വഹിച്ചു.വാർഡ് മെമ്പർ വിജിത അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് കൃഷി ഓഫീസർ സുദർശൻ മുഖ്യ പ്രഭാഷണം നടത്തി. കൃഷി ഉദ്യോഗസ്ഥർ കൃഷിയിലേക്ക് എന്ന സന്ദേശം ഏറ്റെടുത്തു നടത്തിയ ഈ പരിപാടിയിൽ കൃഷി ഓഫീസറുടെ സാന്നിധ്യം പ്രശംസനീയമായി. എല്ലാവരും കൃഷിയിലേക്ക് എന്ന കൃഷി വകുപ്പിന്റെ പരിപാടി ഏറ്റെടുത്തു കൊണ്ട് ഇനിയും മുന്നോട്ട് പോകുമെന്ന് ഗ്രൂപ്പിന്റെ കോഡിനേറ്റർ അയിരൂർ മുഹമ്മദാലി പറഞ്ഞു. ദീപു കുന്നംവീട്ടിൽ നന്ദി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments