എരമംഗലം എ.എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിന്‍റെ ഔപചാരിക ഉദ്ഘാടനം മെയ് 28 ന് നടക്കും
വാര്‍ത്താസമ്മേളനത്തില്‍ പ്രധാനാധ്യാപിക വി. നിര്‍മല ടീച്ചര്‍, ചെയർമാൻ ഷാജി കാളിയത്തേല്‍, കൺവീനർ സുരേഷ്കാക്കനാത്ത്, വാർഡംഗം സൈദ് പുഴക്കര, കമ്മിറ്റി അംഗങ്ങളായ ഫസലു റഹ്മാന്‍, മൊയിദുണ്ണി എന്നിവര്‍ പങ്കെടുത്തു
ലുലു ഗ്രൂപ്പിന്റെ ചാരിറ്റി ഫണ്ടിൽ നിന്നും ഒരുകോടി രൂപ ചെലവഴി എരമംഗലം എഎൽപി സ്കൂൾ പുതിയ കെട്ടിടം 28ന് നാടിന് സമർപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എം എ യൂസഫലി ഉദ്ഘാടനംചെയ്യും. പി നന്ദകു മാർ എംഎൽഎ അധ്യക്ഷനാവും. ഇ ടി മുഹമ്മദ് ബഷീർ എം പി. , പി മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
തകർച്ചാ ഭീഷണിയിലായിരുന്ന കെട്ടിടങ്ങൾ മുഴുവനായും പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമിച്ചത്. ഇരുനില കെട്ടിടത്തിൽ ഓഫീസ് റൂം, കംപ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസുകൾ, ഓഡിറ്റോറിയം. അടുക്കള എന്നിവ സജീകരിച്ചിട്ടുണ്ട്. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്നാണ് വിദ്യാ ഭ്യാസ മേഖലയിൽ ഫണ്ട് അനു വദിക്കാൻ ലുലു ഗ്രൂപ്പ് തീരുമാനി ച്ചത്. ഉദ്ഘാടനത്തിന്റെ ഭാഗമാ യി ചിത്രരചനാ മത്സരം, കലാമത്സരങ്ങൾ, എൻഡോവ്മെന്റ് വി തരണം, കുട്ടികളുടെ കലാപരി പാടികൾ, നാടകം എന്നിവ നടക്കുമെന്ന് പ്രധാനാധ്യാപിക വി നിർമ്മല, സംഘാടക സമിതി ഭാരവാഹികളായ ഷാജി കാളിയത്തേൽ, സുരേഷ് കാക്കനാത്ത്, സൈദ് പുഴക്കര, ടി കെ ഫസൽ റഹ്മാൻ, ഇ കെ മൊയ്തുണ്ണി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments