സൗഹൃദ സന്ദേശമായി, തണൽ കാട്ടിലപറമ്പ് - പെരുന്നാൾ ഗിഫ്റ്റ് 2022
കഴിഞ്ഞ കുറച്ച് വർഷങ്ങളായി തണൽ കാട്ടിലപറമ്പ് കൂട്ടായ്‍മയുടെ കീഴിൽ സംഘടിപ്പിച്ചു വരുന്ന, സൗഹൃദ റമദാൻ/പെരുന്നാൾ ഗിഫ്റ്റ്, ഇത്തവണ വളരെ ഭംഗിയായി സംഘടിപ്പിച്ചു.
കഴിഞ്ഞ നിരവധി വർഷങ്ങളായി, ജനകാരുണ്യ, സേവന രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ കൂട്ടായ്മ, ചികിത്സ സഹായം, ഭക്ഷണ കിറ്റ് വിതരണം, വീട് നിർമാണം, വിദ്യാർത്ഥികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ, അധ്യാപക അലവൻസ്, തുടങ്ങി നിരവധി കാരുണ്യ സേവന പ്രവത്തനങ്ങൾ കൃത്യമായി ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നു. കോവിഡ് സമയത്ത് ഈ കൂട്ടായ്മ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നു.
ഇത്തവണ കാട്ടിലപറമ്പ് പ്രദേശത്തും സമീപങ്ങളിലുമുള്ള ജാതിമത ഭേദമന്യേ, 300ൽ പരം കുടുംബങ്ങൾക്കും അതോടൊപ്പം ബിലാൽ മസ്ജിദ്, കോടത്തൂർ ജുമാ മസ്ജിദ്, എരമംഗലം ജുമാ മസ്ജിദ് എന്നിവിടങ്ങളിലെ ഉസ്താദുമാർക്കും പെരുന്നാൾ ഗിഫ്റ്റ് എത്തിച്ചു നൽകി.
സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന അയിരൂർ പ്രദേശത്തെ, കോളനിയിലെ കുടുംബങ്ങൾക്കും ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു.
300ൽ പരം കുടുംബങ്ങളിൽ ഇത്തവണ ഈ പെരുന്നാൾ ഗിഫ്റ്റ് കിറ്റ് എത്തിച്ചു.
തണൽ കട്ടിളപ്പറമ്പ് ചെയർമാൻ ഷംസുദ്ദീൻ വാക്കയിൽ, സീനിയർ എക്സിക്യൂട്ടീവ് മെമ്പർമാരായ റഷീദ് കൈതപറമ്പത്ത്, പുറ്റിങ്ങൽ ഷാജിത്, കുനിയത്താൽ സിദ്ദിഖ്, ഷാജി കാഞ്ഞങ്ങാട്ടൽ എന്നിവർ പ്രവർത്തനങ്ങൾക്കും വിതരണത്തിനും നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments