പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ പണി പൂർത്തീകരിച്ച 20 വീടുകളുടെ താക്കോൽ ദാനം നടന്നു.
കേരള സർക്കാറിൻ്റെ രണ്ടാംഘട്ട നൂറുദിന പരിപാടികളുടെ ഭാഗമായി ലൈഫ് ഭവനപദ്ധതിയിൽ സംസ്ഥാനത്ത് 20808 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ പണി പൂർത്തീകരിച്ച 20 വീടുകളുടെ താക്കോൽ ദാനം ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ നിർവ്വഹിച്ചു
കടുത്ത കോവിഡ് പ്രതിസന്ധിക്കിടയിലും വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച ഗുണഭോക്താക്കളെ അഭിനന്ദിക്കുന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് പി. നിസാർ അദ്ധ്യക്ഷനായി. ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ സുനിൽ മാസ്റ്റർ, വികസന സ്റ്റാൻഡിങ്ങ് കമറ്റി ചെയർപേഴ്സൺ സൗദ അബ്ദുള്ള, മെംബർമാരായ ഉണ്ണികൃഷ്ണൻ, മുസ്തഫ, ശാന്താകുമാരൻ, അക്ബർ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി വി.ജയരാജ് നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments