ഒരു ദേശത്തിന് തണലേകി 13 വർഷങ്ങൾ
പലിശക്കെതിരെ ഒരു ജനകീയ ബദൽ തീർത്ത് കൊണ്ട് ഒരു പ്രദേശത്തിന് തണലേകി പതിമൂന്ന് വർഷങ്ങൾ പിന്നിടുന്നു. കേരളത്തിലെ പ്രഥമ പലിശ രഹിത അയൽക്കൂട്ട സംവിധാനം രൂപപ്പെടുത്തിയ മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിയുടെ പതിമൂന്നാം വാർഷിക സംഗമം മെയ് 24 ചൊവ്വാഴ്ച 3 മണി മുതൽ മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉച്ചക്ക് ശേഷം 3 മണി മുതൽ തണൽ കുടുംബാംഗങ്ങളുടെ കലാപരിപാടികളോടെ സംഗമത്തിന് തുടക്കമാകും. വാർഷിക സമ്മേളനം വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്യും. തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിക്കും. മികച്ച അയൽ കൂട്ടങ്ങളെ ഇൻഫാഖ് ചെയർമാൻ കളത്തിൽ ഫാറൂഖ് ആദരിക്കും.
വിവിധ മത്സരവിജമകളെ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയേടത്തും മികച്ച തണൽ പുരയിട കർഷകരെ കാർഷിക സർവകലാശാല പ്രൊഫസർ ഡോ.പി.കെ. അബ്ദുൽ ജബ്ബാറും ആദരിക്കും. വിവിധ മേഖലകളിലുള്ള വർ ആശംസകൾ അർപ്പിക്കും. ഫർഷാദ് നയിക്കുന്ന ഗാനമേളയും അരങ്ങേറും.
മാറഞ്ചേരി മുക്കാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തണലിന് 2 കി.മീറ്റർ ചുറ്റളവിൽ 110 സംഗമം അയൽ കൂട്ടങ്ങളിലായി രണ്ടായിരത്തിൽ പരം അംഗങ്ങൾ ഉണ്ട്. കൂടാതെ 4 സബ് സെന്ററുകളിലായി (പുറങ്ങ്, പരിച്ചകം, പഴഞ്ഞി , വെളിയങ്കോട്) നൂറിൽപരം അയൽക്കൂട്ടങ്ങളിൽ രണ്ടായിരത്തോളം പേർ അംഗങ്ങളാണ്.
വാർത്താസമ്മേളനത്തിൽ തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ്, വൈ.പ്രസിഡന്റ് ചിറ്റാറിയിൽ കുഞ്ഞു , ട്രഷറർ ടി. ഇബ്രാഹിം കുട്ടി എക്സി. അംഗം പി. അബ്ദുസ്സമദ് എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments