ജില്ലാ അതിർത്തിയിൽ ക്യാമറകൾ സ്ഥാപിച്ചു
ജില്ലാ അതിർത്തികളിലെ നിയമലംഘനങ്ങൾ ഇനി തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ ഇരുന്ന് കാണാം. അതിർത്തിയിലെ നിയമലംഘനങ്ങൾ വീക്ഷിക്കാനും നടപടികളെടുക്കാനും പോലീസിനെ സഹായിക്കാൻ നിരവധി ക്യാമറകളാണ് അതിർത്തികളിൽ സ്ഥാപിച്ചത്.
അപകടം നടന്ന് നിർത്താതെ പോകുന്ന വാഹനങ്ങളും പരിശോധനക്കായി കൈ കാണിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങൾ ഉൾപ്പെടെ പരിശോധിക്കാനും ഇത് വഴി സാധിക്കും. സംശയാസ്പദമായ രീതിയിൽ പോകുന്ന വാഹനങ്ങളും പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ച വലിയ സ്ക്രീനിൽ കാണാൻ കഴിയും. മലപ്പുറം ജില്ല കോഴിക്കോട്, തൃശ്ശൂർ ജില്ലകളുമായി അതിർത്തി പങ്കിടുന്ന ഇടിമുഴിക്കൽ, കോട്ടക്കടവ്, ചങ്ങരംകുളം, നീലിയാട്, കരിങ്കല്ലത്തണി, വഴിക്കടവ്, വൈദ്യരങ്ങാടി, തൂത, ഉച്ചാരക്കടവ് തുടങ്ങി വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ പോലീസ് സ്റ്റേഷനിൽ കാണാം. തേഞ്ഞിപ്പലം എസ്.ഐ. സംഗീത് പുനത്തിലിന്റെ ഓഫീസിലാണ് മോണിറ്റർ സ്ഥാപിച്ചത്. നിയമലംഘനങ്ങൾ നടത്തുന്നവരെ ഇനി തെളിവ് സഹിതം പിടികൂടാൻ കഴിയുമെന്ന് തേഞ്ഞിപ്പലം എസ്.ഐ. സംഗീത് പുനത്തിൽ അറിയിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments