Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു.



വെളിയംകോട് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു.

വിദ്യാർത്ഥികളിൽ  ശാസ്ത്രകൗതുകമുണർത്തി ശാസ്ത്രശിൽപശാല     അവധിക്കാല പ്രവർത്തനങ്ങളുടെ ഭാഗമായി ജിഎച്ച്എസ്എസ് വെളിയങ്കോട് സ്കൂളിൽ കാലിഡോസ്കോപ് ശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനായി സംഘടിപ്പിച്ച ശില്പശാല മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എ. കെ. സുബൈർ ഉദ്ഘാടനംചെയ്തു. 

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ.ബിജു മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ ശിൽപ്പശാലയിൽ 80 വിദ്യാർഥികൾ പങ്കെടുത്തു. ശാസ്ത്രവിസ്മയങ്ങൾ  തീർത്ത ശില്പശാലയിൽ  സ്കൂൾ പി റ്റി എ പ്രസിഡണ്ട് ശ്രീ. നിഷിൽ .എ അധ്യക്ഷത വഹിച്ചു.വെളിയങ്കോട് പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സെയ്ത് പുഴക്കര, എസ് എം സി ചെയർമാൻ ശ്രീ. ശശി. കെ,പ്രിൻസിപ്പൽ നൂർ മുഹമ്മദ്, ജി എൽ പി എസ് വെളിയങ്കോട് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.രഘു  എന്നിവർ ആശംസകൾ നേർന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി . ഇ.പ്രസന്ന സ്വാഗതമാശംസിച്ചു. 

കേരള  വനിതാ ഫുട്ബോൾ  ടീം വൈസ് ക്യാപ്റ്റനും പൂർവ വിദ്യാർത്ഥിയുമായ കുമാരി.അശ്വതി ബേബി പരിപാടിയിൽ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. റോബിൻ.കെ.കെ നന്ദി അർപ്പിച്ചു.വൈകിട്ട് നാലു മണിയോടുകൂടി പരിപാടികൾ അവസാനിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments