നരണിപ്പുഴയിലും നുറടിത്തോട്ടിലും സ്ഥാപിച്ച ചീനൽ, തുരുമ്പ് എന്നിവ നീക്കുമെന്ന് ഫിഷറീസ് വകുപ്പ്
നരണിപ്പുഴയിലും നുറടിത്തോട്ടിലും തുരുമ്പിട്ടും ചീനൽ കെട്ടിയും അനധികൃതമായി മത്സ്യം പിടിക്കുന്നത്തിനെതിരെയാണ് ഫിഷറീസ് വകുപ്പിന്റെ നടപടി
പൊന്നാനി കോളിലെ കൃഷിക്കും ശുദ്ധജലത്തിനും ഭീഷണിയാണ് ഇത്തരം അനധികൃത മത്സ്യബന്ധനം വെളിയങ്കോട് പഞ്ചായത്ത് ഭരണസമിതി, നരണിപ്പുഴ സംരക്ഷണ സമിതി, വെറ്റ് ലാൻഡ് നാച്വറൽ ക്ലബ് എരമംഗലം, കോൾ സംരക്ഷണ സമിതി എന്നിവയുടെ പരാതിയെ തുടർന്നാണ് പൊന്നാനിയിൽനിന്നുള്ള ഫിഷറീസ് ഉദ്യോഗസ്ഥർ പുഴയിലെത്തി പരിശോധന നടത്തിയത്.
നരണിപ്പുഴയിലും നുറടിത്തോട്ടിലും സ്ഥാപിച്ച ചീനൽ, തുരുമ്പ് എന്നിവ പഞ്ചായത്തുകളുടെയും പുഴ സംരക്ഷണ പ്രവർത്തകരുടെയും സഹകരണത്തോടെ അടുത്ത ദിവസം പൊളിച്ചു നീക്കുമെന്ന് ഫിഷറീസ് വകുപ്പ്. പൊന്നാനി കോളിലെ കൃഷിക്കും കരപ്രദേശങ്ങളിലെ ശുദ്ധജലത്തിനും ജലം സംഭരിച്ചുവയ്ക്കുന്ന നരണിപ്പുഴയിലും നുറടിത്തോട്ടിലും തുരുമ്പിട്ടും ചീനൽ കെട്ടിയും അശാസ്ത്രീയമായ രീതിയിൽ വ്യാപകമായി മത്സ്യം പിടിക്കുന്ന സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പിന്റെ നടപടി. വെളിയങ്കോട് പഞ്ചായത്ത് ഭരണസമിതി, നരണിപ്പുഴ സംരക്ഷണ സമിതി, വെറ്റ് ലാൻഡ് നാച്വറൽ ക്ലബ് എരമംഗലം, കോൾ സംരക്ഷണ സമിതി എന്നിവയുടെ പരാതിയെ തുടർന്നാണ് നരണിപ്പുഴ പാലത്തിന് സമീപത്തും പെരുമ്പടപ്പ് കുഴപ്പുള്ളി താഴത്തും പൊന്നാനിയിൽനിന്നുള്ള ഫിഷറീസ് ഉദ്യോഗസ്ഥർ പുഴയിലെത്തി പരിശോധന നടത്തിയത്.
വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തും പുഴസംരക്ഷണ സമിതിയും ചേർന്ന് മഴക്കാലത്തിന് മുൻപ് ചീനലും തുരുമ്പും നശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കെ.ശ്രീജേഷ്, അജയ് സൂര്യ, കെ.ബാബുരാജ്, എം.ബി.അശ്വനി, ദിനേശ് മങ്കട എന്നിവരാണ് പരിശോധന നടത്തിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments