Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഗ്രാമം കപ്യാരത്ത് ക്ഷേത്രത്തിൽ ഹനുമാൻജയന്തി മഹോത്സവം നടത്തി



ഗ്രാമം കപ്യാരത്ത് ക്ഷേത്രത്തിൽ ഹനുമാൻജയന്തി മഹോത്സവം നടത്തി

വെളിയങ്കോട് ഗ്രാമം ശ്രീ ഹനുമാൻ സ്വാമിക്ഷേത്രത്തിൽ ഹനുമാൻജയന്തി മഹോത്സവം ആഘോഷപൂർവം നടത്തി. വെള്ളിയാഴ്‌ച രാത്രി ദീപാരാധനയോടെയാണ് ഉത്സവച്ചടങ്ങുകൾക്ക് തുടക്കമായത്. ശനിയാഴ്‌ച നിർമാല്യദർശനം, പറവെപ്പ് തുടങ്ങിയ ചടങ്ങുകൾ നടന്നു. ഉച്ചപൂജയ്ക്കുശേഷം കോതമുക്ക് ശ്രീരാമസ്വാമി ക്ഷേത്രത്തിൽനിന്ന് മൂക്കുതല അനിയൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തോടെ ആനയുടെ അകമ്പടിയിൽ എഴുന്നെള്ളിപ്പുണ്ടായി. തുടർന്ന് വിവിധയിടങ്ങിൽനിന്നായി വരവുകൾ ക്ഷേത്രത്തിലെത്തി. ഗുരുവായൂർ ശശിമാരാരുടെ മേളവും നിഷാന്ത്, അപ്പു എന്നിവരുടെ തായമ്പകവും അരങ്ങേറി. രാത്രിയിൽ ഉറവിടം നാടൻ കലാസമിതിയുടെ നാടൻപാട്ടും ഉണ്ടായിരുന്നു. ഞായാറഴ്‌ച പുലർച്ചെ രണ്ടിന് പെരുമുടിശ്ശേരി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിൽനിന്നുള്ള എഴുന്നെള്ളിപ്പ് കപ്യാരത്ത് ക്ഷേത്രത്തിൽ എത്തിയതോടെ ഹനുമാൻജയന്തി മഹോത്സവം സമാപിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments