Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കൊയ്ത്തിന് തമിഴരെത്തുന്നു; യന്ത്രങ്ങൾ തുരുമ്പായി കൃഷിഭവന് മുന്നിൽ


കൊയ്ത്തിന് തമിഴരെത്തുന്നു; ലക്ഷങ്ങൾ വിലയുള്ള യന്ത്രങ്ങൾ തുരുമ്പായി കൃഷിഭവന് മുന്നിൽ

കാലാവസ്ഥ അനുകൂലമായാലും പ്രതികൂലമായാലും കർഷകരുടെ നെഞ്ചിടിപ്പിന് വില പറഞ്ഞ് അവരെത്തുന്നു തമിഴ് നാട്ടിൽ നിന്നും. കർഷകർക്കായി അനുവദിക്കപ്പെടുന്ന കോടികൾ കൃഷി ഭവന് മുന്നിൽ തുരുമ്പെടുത്ത് നശിക്കുന്നു. കൊയ്ത്തുയന്ത്രവും , ഞാറ് നടീൽ യന്ത്രവും , ട്രാക്ടറും, ട്രില്ലറും ഉത്തരവാദിത്വത്തപ്പെട്ട വരുടെ മുന്നിൽ കിടന്ന് മഴയും വെയിലും കൊണ്ട് തുരുമ്പായി മാറി. മണിക്കൂറിൽ ഇത്ര രൂപ എന്ന നിരക്കിൽ കൊയ്ത്ത് യന്ത്രവുമായി തമിഴ് നാട്ടിൽ നിന്നും അവർ എത്തിയില്ലെങ്കിൽ ഇന്നും പ്രദേശത്തെ നെല്ല് കർഷകന്റെ നെഞ്ചിൽ തീ തന്നെയാണ്. ബാഹ്യ ഇടപെടലുകളും കരാറുകാരിലെ ഇടനിലക്കാരും കൊയ്ത്തു മെഷീൻ എത്തിയാലും നെൽകർഷകന് സമ്മാനിക്കുന്നത് നഷ്ടങ്ങൾ തന്നെയാണ്. ആനുകൂല്യങ്ങൾ അനവധി ലഭിക്കുമ്പോഴും പരിപാലിക്കാൻ സാധിക്കാത്തതിന്റെ തെളിവായി നിരവധി യന്ത്രങ്ങൾ പെരുമ്പടപ്പ് ബ്ലോക് പഞ്ചായത്ത് പരിസരത്ത് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മുന്നിൽ തുരുമ്പായി നശിക്കപ്പെട്ടു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments