പൊന്നാനി പള്ളപ്രം
എ.എം.എൽ.പി സ്കൂളിൽ എൽ.എസ്.എസ് വിജയികൾക്ക് അനുമോദനവും സമ്മാനദാനവും നടത്തി
2021 ലെ എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടി സ്കൂളിന്റെ അഭിമാനമായി മാറിയ മുഹമ്മദ് സഫിയുള്ള ഫാത്തിമ അനീഷ എന്നീ വിദ്യാർഥികൾക്ക് സ്കൂളിന്റെയും മാനേജറുടെയും പൂർവ വിദ്യാർത്ഥി സംഘടനയും അധ്യാപകരുടെയും വകയായുള്ള വിവിധ ക്യാഷ് പ്രൈസുകളും മൊമൻ്റോയും സമ്മാനിച്ചു.
ചടങ്ങ് സ്കൂൾ മാനേജർ വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് വി ഹംസു അധ്യക്ഷനായി.
മുനിസിപ്പൽ കൗൺസിലർ വി.പി സുരേഷ് വിജയികളെ അനുമോദിച്ചു.
പ്രധാനാധ്യാപിക എം.വി റെയ്സി ടീച്ചർ, ജൂലിഷ് എബ്രഹാം ടീച്ചർ, ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ സുനിത, സ്റ്റാഫ് സെക്രട്ടറി ദിപു ജോൺ, അധ്യാപകരായ നിത ജോയ്, പി മുഹമ്മദ് റിയാസ്, എം ആയിശ റോഷ്നി, യു സജ്ന, പി.കെ സൽമ, റഫീഖ് മാസ്റ്റർ, ഉപഹാരം ഏറ്റുവാങ്ങിയ സഫിയുള്ള, അനീഷ എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments