Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ശുദ്ധജലം ലഭിച്ചില്ല കുടം ഉടച്ച് പ്രതിഷേധിച്ച് കോൺഗ്രസ്


ശുദ്ധജലം ലഭിച്ചില്ല കുടം ഉടച്ച് പ്രതിഷേധിച്ച് കോൺഗ്രസ്

 പൊന്നാനി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലത്തിന് പകരം ഉപ്പുവെള്ളലഭ്യതയിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ജല അതോറിറ്റി ഓഫീസിനുമുന്നിൽ കുടം ഉടച്ചു പ്രതിഷേധിച്ചു . ഉപ്പു വെള്ളം കുടിച്ച് കുട്ടികൾ അടക്കമുള്ള ആളുകൾക്ക് ശാരീരിക ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലും, നിരവധി ആളുകൾ ബന്ധുവീടുകളിൽ താമസം മാറുകയും, ഉപ്പ് വെള്ളം കയറി ഗൃഹോപകരണങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇതിനെല്ലാം ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്ന് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എം പി സി ഹരിദാസ് ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. വി സെയ്തുമുഹമ്മദ് തങ്ങൾ, വി ചന്ദ്രവല്ലി, ടി കെ അഷ്റഫ്, അഡ്വ എൻ എ ജോസഫ്, എ പവിത്രകുമാർ, എം അബ്ദുൽ ലത്തീഫ്, എൻ പി നബീൽ, ഹിളർ കാഞ്ഞിരമുക്ക് എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ജെ പി വേലായുധൻ, ഉണ്ണീകൃഷ്ണൻ പൊന്നാനി, എൻ പി സേതുമാധവൻ,കെ ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments