Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യു.എ. ഇ എരമംഗലം മഹല്ല്,അബുദാബി കമ്മിറ്റി, ഇഫ്‌താർ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു


യു.എ. ഇ എരമംഗലം മഹല്ല്,അബുദാബി കമ്മിറ്റി, ഇഫ്‌താർ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം യുഎഇ എരമംഗലം മഹല്ല് കൂട്ടായ്മ, അബുദാബിയിൽ സംഘടിച്ച ഇഫ്താർ സംഗമം, നാട്ടുകാർക്ക് പരസപരം പരിചയപ്പെടാനും സൗഹൃദം പുതുക്കാനുമുള്ള മികച്ച അവസരമായി മാറി.

മഹല്ല് മെമ്പർമാരും സ്ത്രീകളും കുട്ടികളുമടക്കം നൂറിൽപരം പേർ പങ്കെടുത്ത സംഗമത്തിന് ജന: സെക്രട്ടറി അബ്ദുൽ റഊഫ് സ്വാഗതമാശംസിച്ചു. പ്രസിഡണ്ട് VV അബ്ദുറസാഖ് അദ്ധ്യക്ഷത വഹിച്ചു. ഉസ്താദ് നാസർ ഇർഫാനി റമളാൻ സന്ദേശം നൽകി. 

കമ്മറ്റി ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്ന മാസാന്ത റേഷൻ, റമളാൻ കിറ്റ്, ചികിൽസാ സഹായം, വിവാഹ സഹായം, ഭവന സഹായം തുടങ്ങിയ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് മെമ്പർമാരിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന വളരെ വലിയ സഹകരണം അദ്ധ്യക്ഷൻ എടുത്ത് പറഞ്ഞു.
സജീവമായ യുവജനസാന്നിദ്ധ്യം സംഗമത്തിന് മാറ്റ് കൂട്ടി. ഇത്തരം കൂട്ടായമകൾക്കും സേവന പ്രവർത്തനങ്ങൾക്കും പുതുതലമുറ കാണിക്കുന്ന ഉത്സാഹം ശ്രദ്ധേയമായി.  



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments