Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനിയിൽ യാത്ര ടൂറിസം കപ്പൽ സർവ്വീസിനൊരുങ്ങി നോർക്ക റൂട്ട് സ്



പൊന്നാനിയിൽ യാത്ര ടൂറിസം കപ്പൽ സർവ്വീസിനൊരുങ്ങി നോർക്ക റൂട്ട് സ് 


പൊന്നാനി തീരത്ത് നിന്ന് മംഗലാപുരം ഗോവ, ലക്ഷദീപ് തീരത്തേക്ക് കപ്പൽ യാത്രക്ക് പ്രവാസി നിക്ഷേപകരുടെ സഹകരണത്തോടെ നോർക്ക ഒരുങ്ങുന്നു.
ഇതിനായി നോർക്ക ആസ്ഥാനത്ത് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഷിപ്പിങ്ങ് കമ്പനികളേയും വിവിധ വകുപ്പ് മേലാധികാരികളേയും നിക്ഷേപകരുടേയും യോഗം വിളിച്ചു ചേർത്തു. 
ഒരു വർഷത്തേക്ക് കപ്പൽ ചാർട്ട് ചെയ്ത് പൊന്നാനിയിലേക്ക് കൊണ്ട് വരികയാണ് പ്രഥമ ലക്ഷ്യമെന്ന് മുൻ പൊന്നാനി എം എൽ എ കൂടിയായ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു . പൊന്നാനി പ്രസ്റ്റ് ക്ളബ് ലക്ഷ ദീപിലേക്ക് പഠനയാത്ര നടത്താൻ ശ്രമം നടക്കുന്നതിനിടയിൽ നോർക്കയുടെ ഇടപെടൽ ഏറെ ഗുണം ചെയ്യും. പൊന്നാനി ഹാർബറിനോട് ചേർന്ന് കപ്പൽ ബെർത്ത് നിർമ്മിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
നോർക്ക നിക്ഷേപകരെ കൊണ്ടുവന്ന് പൊന്നാനിയിൽ നിന്നും ബേപ്പൂർ . കൊച്ച് കഴിക്കൽ എന്നീ ഇടങ്ങളിലേക്ക് കപ്പൽ യാത്ര ആരംഭിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കൂടെ പൊന്നാനിയിൽ നിന്നും ലക്ഷദീപിലേക്ക് യാത്രയും ഇതിലൂടെ സാധ്യമാകും. കപ്പൽ കമ്പനികൾക്കും നിക്ഷേപകർക്കും പൊന്നാനി ഉൾപെടെയുള്ള തീരത്ത് നിന്നും കപ്പൽ സർവീസ് തുടങ്ങാൻ താൽപര്യമുണ്ട്.
യാത്ര സംബന്ധമായ കാര്യങ്ങൾ വിശദമായി കപ്പൽ കമ്പനികളുമായി ചർച നടത്തി നിക്ഷേപകർക്ക് സ്വീകാര്യമായ തരത്തിൽ സർവീസ് തുടങ്ങുന്ന തരത്തിലേക്ക് ഇടപെടലുകൾ നടത്താൻ കണ്ണൂർ പോർട്ട് ഓഫിസറും പോർട്ട് പൈലറ്റുമായ പ്രതീഷ് ജി നായരെ ചുമതലപെടുത്തി. ചർച്ചയിൽ ഗുജറാത്ത് ഗോവ എന്നി ഇടങ്ങളിലെ കപ്പൽ കമ്പനികളാണ് പരിഗണനയിൽ വന്നത് തുടർന്നും കൂടുതൽ കപ്പൽ കമ്പനികളുമായി ചർച്ചക്ക് തയ്യാറാവുന്നുണ്ട്.
സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ കപ്പൽ യാത്ര നടത്താൻ കഴിയുന്ന വിധത്തിൽ കുറഞ്ഞ ചിലവിൽ ടൂറിസം പദ്ധതി നടപ്പിൽ വരുത്തുകയാണ് നോർക്കയുടെ ലക്ഷ്യമെന്ന് പി ശ്രീരാമകൃഷ്ണൻ പറയുന്നത്. നോർക്ക ആസ്ഥാനത്ത് നടന്ന യോഗത്തിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ. പി ശ്രീരാമകൃഷ്ണൻ.സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി . മാരിറ്റം ബോർഡ് ചെയർമാൻ എൻ എസ് പിള്ള . പോർട്ട് ഓഫീസർ പ്രതീഷ് നായർ. ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിംകോയ. പി ശരത് ജോസ് . പൊന്നാനി പ്രസ് ക്ലബ് ഭാരാവാഹികൾ . എന്നിവർ പങ്കെടുത്തു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments