Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുയിയിരുത്തി പാലപ്പെട്ടി സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി.



പുയിയിരുത്തി പാലപ്പെട്ടി സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി.

പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പുയിയിരുത്തി പാലപ്പെട്ടി സ്വദേശി ആലുങ്ങൾ വീട്ടിൽ കോയമോൻ എന്നവരുടെ മകനായ അബുസാലിഹി ( 37 ) നെതിരെ സാമൂഹിക വിരുദ്ധ പ്രവർത്തന തടയൽ നിയമം വകുപ്പ് 15 പ്രകാരം നാടുകടത്തലിനു ഉത്തരവായത്. മലപ്പുറം ജില്ലാ പോലീസ് മോധാവിയുടെ സ്പെഷ്യൽ റിപ്പോർട്ട് പ്രകാരം തൃശ്ശൂർ മേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എ അക്ബർ ഐ പി എസാണ് ആണ് ഉത്തരവ് ഇറക്കിയത്. പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലും പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിലും കൊലപാതകശ്രമം , കവർച്ച , അടിപിടി , ദേഹോപദ്രവമേപ്പിക്കൽ , ദീഷ്ണിപ്പെടുത്തൽ , എന്നി വിഭാഗങ്ങളിലായി നിരവധി കേസ്സുകളിൽ ഉൾപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് ഐ പി എസിന് റിപ്പോർട്ട് നൽക്കിയത് . ഒരു വർഷക്കാലം ഇനി മലപ്പുറം ജില്ലയിൽ പ്രവേശിക്കുവാൻ അനുമതിയില്ല . ഇനി ജില്ലയിൽ പ്രവേശിക്കണമെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതി വാങ്ങിക്കണം . പ്രതി മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലോ 04942670259 , 9497947227 , ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലോ 04832734993 , അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്നു പോലീസ് അറിയിച്ചു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments