Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കാന നിര്‍മാണം തടഞ്ഞ കെട്ടിട ഉടമയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


കാന നിര്‍മാണം തടഞ്ഞ കെട്ടിട ഉടമയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


 സംസ്ഥാനപാതയോരത്ത്  കാന നിര്‍മാണം തടഞ്ഞ കെട്ടിട ഉടമയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
നായരങ്ങാടിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുനടക്കുന്ന കാന നിര്‍മാണം വിഷുവിന് നിര്‍ത്തിവെച്ച്‌ ചൊവ്വാഴ്ച രാവിലെ വീണ്ടും തുടങ്ങി. കാര്‍ത്തിക ബില്‍ഡിങ്സിലെ എല്‍.ഇ ഇലക്‌ട്രോണിക്സിന് മുന്നില്‍ ഇഷ്ടിക പാകിയ ഭാഗം ചാലുകീറുമ്ബോള്‍ കെട്ടിട ഉടമ തെക്കേക്കര ശിവന്‍ എത്തി തന്റെ സ്ഥലത്ത് നിര്‍മാണം അനുവദിക്കില്ലെന്ന് പറഞ്ഞ് തൊഴിലാളികളെ തടഞ്ഞു. പി.ഡബ്ല്യൂ.ഡി ചാവക്കാട് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇദ്ദേഹത്തോട് പണി നിര്‍ത്തിവെക്കുന്നതിന് മതിയായ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും താലൂക്ക് സര്‍വേയര്‍ക്ക് നല്‍കിയ അപേക്ഷയുടെ കോപ്പി മാത്രമാണ് കാണിച്ചത്.

ദീര്‍ഘ നേരത്തേ തടസ്സവാദങ്ങള്‍ക്കൊടുവില്‍ ഉദ്യോഗസ്ഥര്‍ പൊലീസ് സംരക്ഷണം തേടി. വടക്കേക്കാട് എസ്.എച്ച്‌.ഒ അമൃതരംഗന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസുമായും തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശിവന്‍ തറയില്‍കിടന്ന് പ്രതിഷേധിച്ചതതോടെ ബലമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചെറിയ മഴയിലും വെള്ളക്കെട്ട് പതിവായ നായരങ്ങാടിയില്‍ കാന വേണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമാണ്. രണ്ടുവര്‍ഷം മുമ്ബ് പൊതുമരാമത്ത് റോഡ് വിഭാഗം പദ്ധതി തയാറാക്കിയെങ്കിലും റോഡരികിലെ അനധികൃത നിര്‍മാണം തടസ്സമായി. ഏതാനും മാസം മുമ്ബ് റോഡ് അളന്ന് തിട്ടപ്പെടുത്തി പൊതുസ്ഥലത്തെ നിര്‍മാണം പൊളിച്ചുനീക്കാന്‍ കെട്ടിട ഉടമകള്‍ക്ക് പി.ഡബ്ല്യൂ.ഡി നോട്ടീസ് നല്‍കിയതാണ്. സെന്ററിലെ നമസ്കാര പള്ളി കമ്മിറ്റി മാത്രമാണ് അപ്രകാരം ചെയ്തത്. അതേസമയം കാന നിര്‍മാണം തടസ്സങ്ങളില്ലാതെ നടക്കുന്നതിനിടെയാണ് അനിഷ്ട സംഭവം.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments