കോൺഗ്രസ്
പൊന്നാനി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ശുദ്ധജല പൈപ്പുകളിലും,കിണറുകളിലും ഉപ്പ് വെള്ളം കാരണം നിരവധി ജനങ്ങൾ ബന്ധുവീടുകളിൽ താമസം മാറുകയും, ശുദ്ധ ജലം ലഭിക്കുന്നതിനുവേണ്ടി കഷ്ടപ്പെടുകയും ചെയ്യുന്നു.ചമ്രവട്ടം റഗുലേറ്ററിന് സമീപം താൽക്കാലിക ബണ്ടു നിർമാണം വൈകിയതാണ് ഉപ്പ് വെള്ളം കയറുവാൻ കാരണമായത്.ഇത് കാരണം ശരീരത്തിൽ ക്ലോറൈഡിൻ്റെഅളവ് കൂടിയതിനാൽ രക്തസമ്മർദ്ദവും, മാനസിക ബുദ്ധിമുട്ടും സംഭവിച്ച നിരവധി ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സയിലും, വീട്ട് ഉപകരണങ്ങളും, വസ്ത്രങ്ങളും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ചമ്മ്രവട്ടം പ്രോജക്റ്റ്, ജലഅതോറിറ്റി അധികൃതരുടെ ഏകോപനം ഇല്ലാത്തതാണ് വിഷു, നോമ്പ്, ഈസ്റ്റർ സമയങ്ങളിൽ പൊന്നാനിയിലെ ജനങ്ങളെ ശുദ്ധജല ലഭ്യത ഇല്ലാതാക്കിയത്. ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾക്ക് അടിയന്തര പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥ, ജനപ്രതിനിധികൾ തയ്യാറാകണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മററി ആവശ്യപ്പെട്ടു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments