വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ജലസഭ സംഘടിപ്പിച്ചു
വെളിയങ്കോട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പൂർണ്ണമായും പരിഹരിക്കുന്നതിൻ്റെ ഭാഗമായി , വീടുകളിൽ ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി കേന്ദ്ര -സംസ്ഥാന സർക്കാറുകൾ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിൽ നടപ്പിലാക്കുന്ന ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജലജീവൻ മിഷ്യൻ്റെ പഞ്ചായത്ത് തല ജനകീയ ജല സഭ സംഘടിപ്പിച്ചു വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടയിൽ ഷംസുവിന്റെ അധ്യക്ഷതയിൽ
ബഹു .എം. എൽ .എ .ശ്രീ .പി .നന്ദകുമാർ ഉദ്ഘാടനം ചെയ്തു . പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഇ . സിന്ധു . മുഖ്യ പ്രഭാഷണം നടത്തി .
കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.സന്തോഷ് കുമാർ . ഇ .എസ് , KARD പ്രൊജക്ട് ഹെഡ് , ശ്രീ . കെ. ഡി.ജോസഫ് തുടങ്ങിയവർ പദ്ധതി വിശദീകരിച്ചു .
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.കെ. സുബൈർ , ആരിഫ നാസർ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർപേഴ്ണൻ താജുന്നിസ , ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , റംസി റമീസ് , ബ്ലോക്ക് മെമ്പർ നൂറുദ്ധീൻ പോഴത്ത് , പഞ്ചായത്ത് അംഗങ്ങളായ ഹുസ്സൈൻ പാടത്തകായിൽ , ഷീജ സുരേഷ് , വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് , കെ.എം . അനന്തകൃഷ്ണൻ , സുനിൽ കാരാട്ടേൽ , പി. രാജൻ , ഷമീർഇടിയാട്ടേൽ , പി. എൻ . മുഹമ്മദ് കുഞ്ഞിമോൻ , എം.സി. നസീർ
കെ. രാമകൃഷണൻ ,വി. പി. അലി തുടങ്ങിയവർ സംസാരിച്ചു .
പദ്ധതി പ്രകാരം 8100 വീടുകളിലേക്ക് പൈപ്പിലൂടെ ശുദ്ധമായ കുടിവെള്ളമെത്തിക്കുന്നതിന് , 71 - കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായിട്ടുള്ളത് . ഗ്രാമ പഞ്ചായത്ത്
പരിധിക്കുള്ളിൾ 120 കിലോമീറ്റർ നീളത്തിൽ 42 കോടി രൂപ ചെലവിട്ട് വിതരണ ശൃംഖല ഒരുക്കുന്നതിന് കേരള വാട്ടർ അതോറിറ്റി , മിഡ്ലാൻ്റ് എഞ്ചിനീയറിംഗ് കമ്പിനിയുമായി കരാർ ചെയ്തിട്ടുണ്ട് . നേരത്തെ ഗ്രാമ പഞ്ചായത്ത് , കേരള വാട്ടർ അതോറിറ്റിയുമായും പദ്ധതിയുടെ സഹായ ഏജൻസിയായ കേരള അസോസിയേഷൻ ഫോർ റൂറൽഡവലപ്പ്മെൻൻ്റ് മായും ത്രികക്ഷി കരാറിൽ ഏർപ്പെട്ടിരുന്നു .
രണ്ട് മാസത്തിനുള്ളിൾ പഞ്ചായത്തിലെ ദേശീയ , സംസ്ഥാന , പഞ്ചായത്ത് റോഡുകൾക്ക് അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൻ്റെ പ്രവ്യത്തി ആരംഭിക്കും . 22 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്ക് നിർമ്മിക്കുന്നതിന് 30 സെൻ്റ് സ്ഥലം പൊതു ജന പങ്കാളിത്തത്തോടെ കണ്ടെത്തി നല്കുന്നതിനും ഇതിനായി പ്രത്യേക യോഗം ചേരുന്നതിനും , പദ്ധതി 2023 അവസാനത്തോടെ പൂർത്തീകരിക്കും .
എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജല സഭയിൽ , ജനപ്രതിനിധികൾ , പൗര പ്രമുഖർ , രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക , സന്നദ്ധ പ്രതിനിധികൾ, കുടുംബശ്രീ , അംഗൻവാടി , തൊഴിലുറപ്പ് പദ്ധതി , ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു . ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. കെ .രാജൻ നന്ദി പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments