Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി നഗരസഭാ തല ജലസമിതി രൂപീകരിച്ചു



പൊന്നാനി നഗരസഭാ തല ജലസമിതി രൂപീകരിച്ചു

ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനുമായി 'തെളിനീരൊഴുകും നവകേരളം' നഗരസഭാ തല ജലസമിതി രൂപീകരിച്ചു. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതി - 2 ന്റെ ഭാഗമായാണ് പരിപാടി നടപ്പിലാക്കുന്നത്. നഗരസഭ തലത്തിലും വാർഡ് തലത്തിലും ജലാസമിതികൾ രൂപീകരിച്ച് ബഹുജന പങ്കാളിതത്തോടെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി നഗരസഭയിലെ മുഴുവൻ ജലസ്രോതസ്സുകളുടെയും കണക്കെടുക്കുകയും പരിശോധിക്കുകയും ചെയ്യും. ഇതിനായി തോടുകളിലും കുളങ്ങളിലും ജലനടത്തം സംഘടിപ്പിക്കും. സംരക്ഷിക്കുന്നതിനായി ജലസഭകളും ചേരും. തുടർന്ന് ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ യജ്‌ഞം സംഘടിപ്പിക്കും.

തൃക്കാവ് മാസ്സ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന നാഗാരസഭാ ജലാസമിതി ജനറൽ ബോഡി യോഗത്തിന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, കൗൺസിലർ മുഹമ്മദ്‌ ഫർഹാൻ, നഗരസഭ സെക്രട്ടറി കെ. എസ് അരുൺ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി. പി മുഹമ്മദ്‌ കുഞ്ഞി, നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം. സ്വാമിനാഥൻ, ശുചിത്വ മിഷൻ ജില്ലാ ആർ. പി തേറയിൽ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments