ആനകൾ ഇറങ്ങിയ കുളം ; ആനറ കുളം നവീകരണം ഉടൻ പൂർത്തീകരിക്കും : എം.എൽ.എ.
പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂരുള്ള ആനാർ കുളം പുരാതനമായ കുളമാണ് പണ്ട് കാലത്ത് വളരെയേറെ പ്രസിദ്ധമായ കുളമാണിത്. വളരെ മുൻപ് തന്നെ ആനകളെ കുളിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു അത് കൊണ്ട് തന്നെ ഇതിനെ ആന ചിറകുളം എന്ന പേരിലാണ് അന്ന് അറിയപെട്ടിരുന്നത് എന്നാൽ പിൽകാലത്ത് ചിറ എന്നത് ഒഴിവാക്കി ആനറ കുളം എന്നായി മാറ്റി. പിന്നീട് ആരും ശ്രദ്ധിക്കപെടാതെ മാലിന്യങ്ങളും പ്ളാസ്റ്റിക് കളും മറ്റു തള്ളുന്ന കേന്ദ്രമായി മാറിയി. അങ്ങിനെയണ്
ശ്രീരാമകൃഷ്ണൻ എം എൽ എ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഇടപെടലീലൂടെ
കുളം പുനർ നിർമ്മാണത്തിനാൽ ഇറിഗേഷൻ വകുപ്പ് മുഖേനേ 75 ലക്ഷം അനുവധിച്ചു പിന്നീട് നന്ദകുമാർ എം എൽ എ ആയതിന് ശേഷം വേഗത്തിൽ ഇടപെടൽ നടത്തി ഇപ്പോൾ കുളത്തിന്റെ പ്രവർത്തി ഏറെ കുറെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നുണ്ട് വളരെ വേഗത്തിൽ തന്നെ പ്രവർത്തി പൂർത്തിയാകുമെന്ന് എം എൽ എ പറഞ്ഞു. പ്രവർത്തനങ്ങൾക്ക് പെരുമ്പടപ്പ് പഞ്ചായത്തും നിയന്ത്രിക്കുന്നുണ്ട്.
കുളം നാല് പാടും കെട്ടി സംരക്ഷിച്ച് കൃഷിക്കാവശ്യമായ ജലസംഭരണിയായും അതിന് പുറമെ പുതു തലമുറക്ക് നീന്തൽ പരിശീലനം നൽകാനുള്ള കേന്ദ്രമായും ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments