Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അപകടങ്ങൾ കുറക്കാൻ മലപ്പുറം ജില്ലയിലെ പള്ളികള്‍ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന്റെ ബോധവല്‍ക്കരണം.




അപകടങ്ങൾ കുറക്കാൻ മലപ്പുറം ജില്ലയിലെ പള്ളികള്‍ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന്റെ ബോധവല്‍ക്കരണം.


ജില്ലയിലെ പള്ളികള്‍ കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണം. മനസും ശരീരവും പുണ്യമാക്കി പരമ കാരുണ്യവാനെ സ്മരിക്കുന്ന കാലത്തില്‍ ആപത്തുകളില്‍ നിന്ന് കൂടി കരുതല്‍ എടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ബോധവത്കരണ പരിപാടി.

മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് നോമ്ബ്കാലത്ത് വൈകിട്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഇത് തടയാനാണ് പരിശോധനയ്ക്ക് പുറമേ പള്ളികള്‍ കേന്ദ്രീകരിച്ച്‌ ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണത്തിന് വിശ്വാസികളില്‍ നിന്ന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്.

ബോധവല്‍ക്കരണം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാനും, ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലും റോഡ് സുരക്ഷാ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഉദ്യോഗസ്ഥരുടെ ബോധവത്കരണം.

രാപ്പകലില്ലാതെ നിരത്തുകളില്‍ റോഡ് സുരക്ഷ സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും, ബോധവല്‍ക്കരണവും സംഘടിപ്പിക്കുന്നുണ്ട്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments